- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാര്‍ക്കില്‍ ശാഖ നടത്തിയ ആര്‍എസ്എസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു(Video)
രാജസ്ഥാനിലെ ബുണ്ടിയില്‍ ബുധനാഴ്ച്ചയാണ് സംഭവം. ശാഖയില്‍ പങ്കെടുക്കാനെത്തിയ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ജയ്പൂര്‍: പാര്‍ക്കില്‍ ശാഖ നടത്താനെത്തിയ ആര്‍എസ്എസുകാരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. രാജസ്ഥാനിലെ ബുണ്ടിയില്‍ ബുധനാഴ്ച്ചയാണ് സംഭവം. ശാഖയില്‍ പങ്കെടുക്കാനെത്തിയ ഏതാനും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ബുണ്ടിയില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന നവല്‍സാഗര്‍ പാര്‍ക്കില്‍ ആര്‍എസ്എസ് ശാഖ ചേര്‍ന്നപ്പോഴായിരുന്നു സംഘര്‍ഷം. പെണ്‍കുട്ടികള്‍ കളിക്കുന്നിടത്ത് വന്ന് ശാഖ നടത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ ശാഖയില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ മുതിര്‍ന്നതോടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ഇവരെ തുരത്തുകയായിരുന്നു. എന്നാല്‍, സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
#WATCH Rajasthan: Clash erupted between two groups during an ongoing session at Rashtriya Swayamsevak Sangh (RSS) shakha in Bundi district. pic.twitter.com/eyEXgAmlaC
— ANI (@ANI) July 12, 2019
തങ്ങള്‍ ഇവിടെ ഇടയ്ക്ക് ശാഖ നടത്താറുണ്ടെന്ന് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. ബുധനാഴ്ച്ച വൈകുന്നേരം പരിപാടി നടക്കുന്നതിനിടെ ചില മുസ്ലിംകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. അവര്‍ തങ്ങളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു. ശാഖയില്‍ പങ്കെടുക്കാനെത്തിയ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ആര്‍എസ്എസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലിസ് പറഞ്ഞു. ഗുരുതരമായ വിഷയമൊന്നുമല്ല. ആര്‍എസ്എസ് പ്രവര്‍ത്തകരും ചില മുസ്ലിംകളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
വിഷയം ബിജെപി എംഎല്‍എമാര്‍ രാജസ്ഥാന്‍ നിമയസഭയില്‍ ഉന്നയിച്ചു. സര്‍ക്കാര്‍ സംഭവത്തെ ചെറുതാക്കി കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT