Sub Lead

ബാരാബങ്കി പള്ളി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍

അലഹബാദ് ഹൈക്കോടതി 2021 ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയ ബാരാബങ്കി ജില്ലാ ഭരണകൂടത്തിനെതിരേ വിശിഷ്യാ രാംസനേഹിഘട്ട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെതിരെ സ്വമേധയാ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

ബാരാബങ്കി പള്ളി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നൂറ്റാണ്ട് പഴക്കമുള്ള മുസ്‌ലിം ആരാധനാലയം നിയമവിരുദ്ധമായി തകര്‍ത്തതിനെ അപലപിച്ച് മത, രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും. അലഹബാദ് ഹൈക്കോടതി 2021 ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയ ബാരാബങ്കി ജില്ലാ ഭരണകൂടത്തിനെതിരേ വിശിഷ്യാ രാംസനേഹിഘട്ട് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെതിരെ സ്വമേധയാ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

'ഹൈക്കോടതി, ജില്ലാക്കോടതി, അല്ലെങ്കില്‍ സിവില്‍ കോടതികള്‍ പുറപ്പെടുവിച്ച ഒഴിപ്പിക്കല്‍, കൈവശമൊഴിപ്പിക്കല്‍, പൊളിച്ചു മാറ്റല്‍ ഉത്തരവുകള്‍, ഇതുവരെ നടപ്പിലാക്കിയിട്ടില്ലെങ്കില്‍, 31052021 വരെ ആ ഉത്തരവുകള്‍ നടപ്പാക്കുന്നത് ഇതിനാല്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നു' എന്ന അലഹബാദ് ഹൈക്കോടതി ഉദ്യോഗസ്ഥര്‍ ലംഘിച്ചതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജില്ലാ ഭരണാധികാരികളുടെ നടപടി ഹൈക്കോടതിയുടെ അധികാരത്തിനു നേരെയുള്ള വെല്ലുവിളിയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുന്നതുമാകുന്നു. പള്ളി തലസ്ഥാനത്ത് പുനര്‍നിര്‍മിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.

പ്രദേശവാസികള്‍ ഗരീബ് നവാസ് മസ്ജിദ് എന്ന് വിളിക്കുന്ന ബാരാബങ്കി മസ്ജിദ്, ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ രാംസനേഹിഘട്ട് തഹസിലിലെ ബനികട ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. അനധികൃത നിര്‍മാണം എന്ന് പറഞ്ഞ് മാര്‍ച്ച് 18 ന് ജില്ലാ അധികാരികള്‍ പള്ളി കെട്ടിടം ഏറ്റെടുത്തതിനെത്തുടര്‍ന്ന്! പ്രദേശവാസികള്‍ അവിടം വിട്ടു പോവുകയും, 'നിയമവിരുദ്ധ നിര്‍മിതി' നീക്കം ചെയ്യാനുള്ള കോടതി ഉത്തരവ് നടപ്പിലാക്കുകയാണെന്ന് അവകാശപ്പെട്ട്‌കൊണ്ട് അധികൃതര്‍ മേയ് 17 ന് പോലിസ് സഹായത്തോടെ പള്ളി തകര്‍ക്കുകയും ചെയ്തു. പള്ളി തകര്‍ക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള താമസക്കാരെ പ്രദേശത്തേക്ക് അടുപ്പിക്കാതെ ഒരു കിലോമീറ്റര്‍ അപ്പുറം വെച്ച് തടയുകയും പൊളിച്ച അവശിഷ്ടങ്ങള്‍ സമീപത്തെ ഒരു പുഴയിലേക്ക് തള്ളുകയും ചെയ്തു.

പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷവും ധ്രുവീകരണവും സൃഷ്ടിക്കുകയെന്ന ദുരുദ്ദേശത്തോടെ കോടതി നിര്‍ദേശത്തെ ധിക്കരിച്ച് നടത്തപ്പെട്ടതാണ് മൊത്തം നടപടികളും എന്നത് വ്യക്തമാണ്. പള്ളി പുനര്‍നിര്‍മിക്കുന്നതിലൂടെയും, കുറ്റവാളികളെ ശിക്ഷിക്കുന്നതിലൂടെയും മാത്രമേ നീതി നടപ്പിലാവുകയുള്ളൂ. അതിനാല്‍ തെറ്റുകാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പൊളിച്ച പള്ളി അതേ സ്ഥാനത്ത് പുനര്‍നിര്‍മിക്കാന്‍ വേണ്ടുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി (സെക്ര ജനറല്‍ എഐഎംപിഎല്‍ബി), മൗലാന തൗഖീര്‍ റസ, മൗലാനാ സജ്ജാദ് നുഅ്മാനി (ഇസ്ലാമിക പണ്ഡിതന്‍), സയ്യിദ് സര്‍വാര്‍ ചിസ്തി (ഗാഡി നഷീന്‍ ഖാദിം ദര്‍ഗ ഷെരീഫ് അജ്മീര്‍), ജസ്റ്റിസ് ബി ജി കോല്‍സേ പാട്ടീല്‍ (മുന്‍ ഹൈക്കോടതി ജഡ്ജി), ജെ ബി നവേദ് ഹമീദ്, മുജ്തബ ഫാറൂഖ് (ഡയറക്ടര്‍ പിആര്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്), ഡോ. മുഫ്തി മുകര്‍റം (ഡല്‍ഹി ഷാഹി ഇമാം), മൗലാന സയ്യിദ് ജലാല്‍ ഹൈദര്‍ നഖ്‌വി (ഓള്‍ ഇന്ത്യ ഷിയ ഉലമ കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ്), മൗലാന മുഫ്തി റസാഖ് (പ്രസിഡന്റ്, ജംഇയത്തുല്‍ ഉലമാ എ ഹിന്ദ്), മൗലാന അസ്ഗര്‍ ഇമാം മഹ്ദി (മര്‍കസി ജംഇയത്തുല്‍ അഹ്ലെ ഹദീസ്), അനിസ് അഹമ്മദ് (ദേശീയ ജനറല്‍ സെക്രട്ടറി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ),രവി നായര്‍ (ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ ഡോക്യുമെന്റേഷന്‍ സ്ഥാപക ഡയറക്ടര്‍, ന്യൂഡല്‍ഹി), എം കെ ഫൈസി (ദേശീയ പ്രസിഡന്റ്, സോഷ്യല്‍ ഡെമോക്രാറ്റിക് പാട്രി ഓഫ് ഇന്ത്യ), ഹിമാന്‍ഷു കുമാര്‍ (ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകന്‍), പ്രഫ. ഹസീന ഹാഷിയ( ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), മൗലാനാ മുഹ്‌സിന്‍ തഖ്‌വി (ഇമാം ഷിയ ജെയിം മസ്ജിദ്, ഡല്‍ഹി),ഡോ. ഡെന്‍സല്‍ ഫെര്‍ണാണ്ടസ്, ഡോ. അസ്മ സെഹ്‌റ (ചീഫ് ഓര്‍ഗനൈസര്‍ വിമന്‍സ് വിംഗ് എഐഎംപിഎല്‍ബി പ്രസിഡന്റ് ശരീഅത്ത് കമ്മിറ്റി ഹൈദരാബാദ്),എംഐ ഉബൈദുള്ള അസ്മി (മുന്‍ രാജ്യസഭ എംപി), ഡോ. താഹിര്‍ മഹമൂദ്(എന്‍സിഎം മുന്‍ ചെയര്‍മാന്‍), ഡോ. സഫറുല്‍ ഇസ് ലാം ഖാന്‍ (ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍), മാധുരി (സാമൂഹിക പ്രവര്‍ത്തക), മൗലാന സയ്യിദ് മുഹമ്മദ് തന്‍വീര്‍ ഹാഷ്മി ( പ്രസിഡന്റ്, ജമാത് അഹ്ലെ സുന്നത്ത് കര്‍ണാടക), മുഫ്തി ഹനീഫ് അഹ്‌റാര്‍ ഖാസ്മി (ദേശീയ ജനറല്‍ സെക്രട്ടറി ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍), 26.രഞ്ജന്‍ സോളോമാം (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), റൈസുല്‍ അഹ്‌റാര്‍ മൗലാന ഹബീബുര്‍ റഹ്മാന്‍ ലുധിയാന്‍വി (ഷാഹി ഇമാം ജമാ മസ്ജിദ് ലുധിയാന), മൗലാന അബുതാലിബ് റഹ്മാനി (അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം), പ്രഫ് അക്തറുല്‍വാസി ( ഉദയ്പൂര്‍ യൂണിവേഴ്സ്റ്റി വൈസ് ചാന്‍സ്ലര്‍), മൗലാനാ എ എച്ച് നുഅ്മാനി, അഡ്വ. മെഹ്മൂദ് പ്രാചെ, പല്ലവി ഘോഷ് (ശിശു, മനുഷ്യാവകാശ പ്രവര്‍ത്തക), ഉസ്മാ നഹിദ് (എഐഡബ്ല്യുഎ ചെയര്‍പേഴ്‌സണ്‍), അഹമ്മദ് തന്‍വീര്‍ ഹാഷ്മി (സജ്ജദ നാസിന്‍, ഖഖ ഹാഷ്മിയ, ഗുല്‍ബര്‍ഗ കര്‍ണാടക), മൗലാന ഷബീര്‍ അഹമ്മദ് നദ്‌വി (നസീം ജമാതുല്‍ബനാത്ത് ബാംഗ്ലൂര്‍), സീമ ആസാദ് (എഡിറ്റര്‍ ദസ്തക്), മൗലാനാ ഹാഫിസ് സയ്യിദ് ആതര്‍ അലി(നസീം ജമിയ മുഹമ്മദിയ, മുംബൈ) തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Next Story

RELATED STORIES

Share it