Sub Lead

തടവുപുള്ളി ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി; പിന്നാലെ ചാടി കീഴടക്കി പോലിസ്

പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പോലീസുകാര്‍ക്ക് പിടികൂടാനായി. വെള്ളത്തില്‍വെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി.

തടവുപുള്ളി ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി; പിന്നാലെ ചാടി കീഴടക്കി പോലിസ്
X

ഷൊര്‍ണൂര്‍: കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്ന പ്രതി ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേല്‍പ്പാലത്തിലെത്തിയപ്പോള്‍ തീവണ്ടിയില്‍നിന്ന് പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാസര്‍കോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് തീവണ്ടിയില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയതെന്ന് പോലിസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടന്നുപോയ മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവം.

ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതിക്ക് രണ്ട് പോലീസുകാരാണ് അകമ്പടിയായി ഉണ്ടായിരുന്നത്. പാലം അടുക്കാറായപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നുപറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പോലീസുകാര്‍ അഴിച്ചുകൊടുത്തു. വാതിലിന് സമീപമായിരുന്നു അവരപ്പോള്‍. പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു. പോലീസുകാരും ഉടനെ പുറകെചാടി പ്രതിയെ പിടികൂടുകയായിരുന്നു. പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പോലീസുകാര്‍ക്ക് പിടികൂടാനായി. വെള്ളത്തില്‍വെച്ച് പ്രതിക്ക് അപസ്മാരബാധയുമുണ്ടായി. ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികില്‍സക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it