Sub Lead

പാലക്കാട് വീണ്ടും ആര്‍എസ്എസ് കലാപശ്രമം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

പാലക്കാട് വീണ്ടും ആര്‍എസ്എസ് കലാപശ്രമം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
X

പാലക്കാട്: വിഷു ദിനത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പാലക്കാട് ജില്ലയില്‍ വീണ്ടും കലാപത്തിന് ശ്രമിക്കുന്നു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കാവില്‍പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആര്‍എസ്എസ്സുകാര്‍ ഇന്ന് പുലര്‍ച്ചെ ബോംബെറിഞ്ഞത്. പെരുന്നാളിന്റെ തലേദിവസം തന്നേയാണ് സംഘം ആക്രമണത്തിന് തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ആഘോഷ ദിവസങ്ങള്‍ കൊലക്കും ആക്രമണത്തിനും തിരഞ്ഞെടുക്കുന്ന ആര്‍എസ്എസ് നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്് ആര്‍എസ്എസ് സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടുകാരാണ് വീടിന് മുന്നില്‍ കുപ്പി പൊട്ടിത്തെറിച്ച് കിടക്കുന്നത് കണ്ടത്. തീപിടിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഫിറോസിന്റെ മാതാവും പിതാവും മറ്റ് ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പോലിസ് തിരയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ആക്രമണം അരങ്ങേറിയിരിക്കുന്നത്. സംഭവം അറിഞ്ഞ ഉടനെ പാലക്കാട് ഹേമാംബിക നഗര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ട് കൊലപാതകങ്ങള്‍ക്ക് ശേഷം പാലക്കാട് സമാധാന അന്തരീക്ഷം വരുന്ന സാഹചര്യത്തിലാണ് ആര്‍എസ്എസ് വീണ്ടും ബോംബേറ് നടത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it