- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍'; കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ്, കേസെടുക്കാതെ പോലിസ്
കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ്. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. 'കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍'. 'സിപിഎമ്മിന്‍ ചെറ്റകളെ, ഡിവൈഎഫ്‌ഐ നാറികളെ' തുടങ്ങി പ്രകോപന പരമായ മുദ്രാവാക്യം ഉയര്‍ത്തിയാണ് ആര്‍എസ്എസ് പ്രകടനം നടത്തിയത്. പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയിട്ടുള്ളത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തിലാണ് വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്നതടക്കമുള്ള കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്.
2006ല്‍ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പല്‍ ഏരിയാ സെക്രട്ടറി സത്യേഷിന്റെ സ്മരണാര്‍ഥമാണ് റാലി സംഘടിപ്പിച്ചത്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, കൊടുങ്ങല്ലൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ എസ് വിനോദ്, ജില്ലാ ഉപാധ്യക്ഷന്‍ സര്‍ജു തൈക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുസ് ലിം സമുദായത്തിനെതിരേയും ആര്‍എസ്എസ് കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്ക് വിളികള്‍ കേള്‍ക്കില്ലെന്നും ആക്രോശിച്ച് തലശ്ശേരിയില്‍ ആര്‍എസ്എസ് വിദ്വേഷ മുദ്രാവാക്യം മുഴക്കി. സമാനമായ മുദ്രാവാക്യം ഉയര്‍ത്തി കുന്നംകുളത്തും പ്രകടനം നടത്തി. ആര്‍എസ്എസ്സിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്കെതിരേ പോലിസ് നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന വിമര്‍ശനം ശക്തമാണ്.
RELATED STORIES
അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMT