Sub Lead

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സിഇഒ രുദ്രതേജ് 'റൂഡി' സിങ് അന്തരിച്ചു

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ സിഇഒ രുദ്രതേജ് റൂഡി സിങ് അന്തരിച്ചു
X

ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഇന്ത്യയിലെ സിഇഒ രുദ്രതേജ് 'റൂഡി' സിങ് അന്തരിച്ചു. 46കാരനായ റൂഡി 2020 ഏപ്രില്‍ 20നാണു മരണപ്പെട്ടതെന്നും മരണകാരണം കണ്ടെത്തിയിട്ടില്ലെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. 2019 ആഗസ്ത് ഒന്നിനാണ് രുദ്രതേജ് സിങ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ ചേര്‍ന്നത്. വെല്ലുവിളികള്‍ ഏറെ നിറഞ്ഞ വ്യാപാര അന്തരീക്ഷത്തില്‍ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദിശാബോധവും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം വ്യാപാര ശൃംഖല ശക്തിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുകയാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. വിഷമകരമായ സമയത്ത് റൂഡിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ പ്രാര്‍ത്ഥനകളും ഹൃദയംഗമമായ അനുശോചനവും അറിയിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കി. റൂഡിയുടെ നേതൃത്വവും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്ക്കു നല്‍കിയ സംഭാവനയും വിലമതിക്കാനാവാത്തതാണ്. സെയില്‍സ് ഡയറക്ടര്‍ മിഹിര്‍ ദയാലിന്റെ നിര്യാണമുണ്ടാക്കിയ വേദനയില്‍ വിവ്വ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ കുടുംബം കരകയറുന്നതിനിടെയാണ് മറ്റൊരു അകാല നഷ്ടവുമുണ്ടായതെന്നും കമ്പനി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 25 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള റൂഡി, ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് റോയല്‍ എന്‍ഫീല്‍ഡിന്റെ ആഗോള പ്രസിഡന്റായിരുന്നു. അതിനു മുമ്പ് എഫ്എംസിജി മേഖലയിലാണു ജോലി ചെയ്തിരുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഗാസിയാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ നിന്നാണ് മാര്‍ക്കറ്റിങ്, ഫിനാന്‍സില്‍ എംബിഎ ബിരുദം നേടിയത്.



Next Story

RELATED STORIES

Share it