Sub Lead

പ്രവര്‍ത്തകന്റെ അന്യായ കസ്റ്റഡി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു

പ്രവര്‍ത്തകന്റെ അന്യായ കസ്റ്റഡി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു
X

ചെര്‍പ്പുളശ്ശേരി: ഒറ്റപ്പാലത്തെ പാര്‍ട്ടി പ്രവര്‍ത്തകനെ അഞ്ച് ദിവസം അന്യായമായി കസ്റ്റഡിയില്‍ വെച്ചതിനെതിരെ എസ്ഡിപിഐ ചെര്‍പ്പുളശ്ശേരി പോലിസ്സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം മനക്കല്‍ നിഷാദി (നിസാര്‍ 39) നെയാണ് കഴിഞ്ഞ 28 ഞായറാഴ്ച ചെര്‍പ്പുളശ്ശേരി പോലിസ് അന്യായമായി കസ്റ്റഡിയില്‍ വെച്ച് മൃഗീയമായി പീഡിപ്പിച്ചത്.

അന്ന് മുതല്‍ പോലിസിനോട് നിസാര്‍ എവിടെയെന്ന് കുടുംബവും, കൂട്ടുകാരും അന്യേഷിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷനിലെത്തിയ

ഭാര്യയെയും ബന്ധുക്കളെയും പോലീസ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് നിസാറിനെ കള്ളക്കേസ് ചുമത്തി പോലിസ് റിമാന്റ് ചെയ്തു. പ്രതിഷേധം എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി സംസാരിച്ചു. നിസാറിന്റെ ഭാര്യയും ബന്ധുക്കളും ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it