Sub Lead

കേരളത്തില്‍ ഇനി സീ പ്ലെയിന്‍ സര്‍വ്വീസും; ഉദ്ഘാടനം 11ന്, ആദ്യ സര്‍വ്വീസ് മാട്ടുപ്പെട്ടിയിലേക്ക്

തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും.

കേരളത്തില്‍ ഇനി സീ പ്ലെയിന്‍ സര്‍വ്വീസും; ഉദ്ഘാടനം 11ന്, ആദ്യ സര്‍വ്വീസ് മാട്ടുപ്പെട്ടിയിലേക്ക്
X

തിരുവനന്തപുരം: ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവച്ചേക്കാവുന്ന സീ പ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫഌഗ് ഓഫ് ചെയ്യും. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഡിഹാവിലാന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ സീ പ്ലെയിന്‍ ആണ് കേരളത്തിലെത്തുന്നത്.

ഫഌഗ് ഓഫിന് ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. നവംബര്‍ 10ന് ഉച്ചയ്ക്ക് രണ്ടിനാണ് സീപ്ലെയിന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുകയെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും.

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാനും അനുഭവവേദ്യ ടൂറിസത്തിന്റെ ഭാഗമാകാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it