- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍: ഹജ്ജ് അപേക്ഷകര്‍ ആരോഗ്യവകുപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: 2021ലെ ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ ഒന്നാം ഡോസ് വാക്‌സിനെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിനായി ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 60 വയസ്സിന് താഴെയുള്ള രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരാണ് ആരോഗ്യ വകുപ്പിന്റെ https://covid19.kerala.gov.in/vaccine/ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഹജ്ജ് തീര്‍ത്ഥാടകരെ കൊവിഡ് വാക്‌സിനേഷന് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണിത്.
പാസ്‌പോര്‍ട്ട് (ഒന്നാമത്തെയും അവസാനത്തെയും പേജ് ഒരുമിച്ച് ഒരു പേജിലാക്കിയത്), ഹജ്ജ് അപേക്ഷാ ഫോറം, ഒന്നാം ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, നേരത്തെ 'കോവിന്‍' ആപ്പില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ എന്നിവയുടെ 500 കെ.ബിയില്‍ താഴെ ഫയല്‍ സൈസിലുള്ള ജെ.പി.ഇ.ജി അല്ലെങ്കില്‍ പി.ഡി.എഫ് രൂപത്തിലുള്ള സോഫ്റ്റ് കോപ്പി എന്നിവയാണ് രജിസ്‌ട്രേഷന്‍ സമയത്ത് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യേണ്ടത്. തുടര്‍ന്ന് രണ്ടാമത്തെ ഡോസ് വാക്‌സിനേഷനെടുത്ത തീര്‍ത്ഥാടകര്‍ https://covid19.kerala.gov.in/vaccine/index.php/Certificate എന്ന സൈറ്റില്‍ നിന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം.
ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള ഇടവേള 46 ആഴ്ചയായി ചുരുക്കി ക്രമീകരിക്കാനും ഹജ്ജ് അപേക്ഷകരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റിയുടെ ഓരോ ജില്ലയിലെയും ട്രെയിനര്‍മാരുമായി ബന്ധപ്പെടാമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
തിരുവനന്തപുരം 9895648856, 9447914545.
കൊല്ലം 9496466649, 9048071116.
ആലപ്പുഴ 9495188038, 9447914545 .
കോട്ടയം 9447661678, 9447914545.
പത്തനംതിട്ട 9495661510, 9048071116.
ഇടുക്കി 9961013690, 9946520010.
എറണാകുളം 9562971129, 9447914545.
തൃശൂര്‍ 9446062928, 9946520010.
പാലക്കാട് 9400815202, 9744935900.
മലപ്പുറം 9846738287, 9744935900.
കോഴിക്കോട് 9846100552, 9846565634.
വയനാട് 9961940257, 9846565634.
കണ്ണൂര്‍ 9446133582, 9447282674.
കാസര്‍കോഡ് 9446111188, 9447282674.
Second Phase covid Vaccine: Hajj applicants must register on Health Department portal
RELATED STORIES
എ പി അസ്ലം ഹോളി ഖുര്ആന് അവാര്ഡ് വിതരണവും ഖുര്ആന് സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്കാന് നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര് ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്ഫെയര്...
21 Dec 2024 9:51 AM GMTഅംബേദ്കര് അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്വര് പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില് നിന്നിറങ്ങി; കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT