Sub Lead

ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

കരിമരുന്നുകളുടെയും പൂത്തിരികളുടെയും നിര്‍മ്മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ച് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗാള്‍ ഹൈക്കോടതി വിധിപ്രസ്താവിച്ചത്

ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: ആഘോഷവേളകളില്‍ പടക്കം പൊട്ടിക്കുന്നത് പൂര്‍ണ്ണമായി നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ബംഗാളില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ വെടിമരുന്ന് പ്രയോഗം നിരോധിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീംകോടതി തിങ്കളാഴ്ച പുതിയ റൂളിങ് പുറപ്പെടുവിച്ചത്. വായുമലിനീകരണമുണ്ടാക്കാത്ത ചെറിയതോതിലുള്ള കരിമരുന്ന് പ്രയോഗങ്ങള്‍ നിരോധിക്കാനാവില്ലെന്നാണ് സുപ്രീകോടതി ജഡ്ജിമാരായ എ എം കാന്‍വെല്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരാണ് വിധി പ്രസ്താവിച്ചത്. പടക്കങ്ങളുടെയും കരിമരുന്നുകളുടെയും പൂത്തിരികളുടെയും നിര്‍മ്മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ച് കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗാള്‍ ഹൈക്കോടതി വിധിപ്രസ്താവിച്ചത്. പൂജ, ദീപാവലി ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ നടത്തിയ നിരോധനം വലിയ വിവാദമായിരുന്നു. പടക്ക നിര്‍മ്മതാക്കളും വില്‍പ്പനക്കാരുമാണ് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

പരിസ്ഥിതി പ്രവര്‍ത്തക രോഷ്‌നി അലി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് കൊല്‍ക്കത്ത ഹൈക്കോടതി മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി നിരോധനം കൊണ്ടുവന്നത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാതലം ചൂണ്ടിക്കാട്ടിയാണ് രോഷ്‌നി അലി റിട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മലനീകരണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത തരത്തിലുള്ള ചെറിയ പടക്കങ്ങളും പൂത്തിരികളും ഉപയോഗിക്കുന്നത് വിലക്കാനാവില്ലെന്നാണ് സുപ്രീകോടതി നിരീക്ഷിച്ചിരിക്കുന്നത്. ആളുകള്‍ അനുമതിയെ ദുരുപയോഗം ചെയ്യുന്നതും അമിതമായി കരിമരുന്ന പ്രയോഗിക്കുന്നതും നിരീക്ഷണ വിധേയമാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സുപ്രീം കോടതി വിധിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it