- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
31 വിദേശ തബ്ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ നിയമ നടപടി അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; ഇന്തോനേസ്യന്‍ പൗരന്മാര്ക്ക് വേണ്ടി ഹാജരായത് എസ്ഡിപിഐ അഭിഭാഷക സംഘം
ഇന്ത്യോനേസ്യന്‍ പൗരന്മാര്ക്ക് വേണ്ടി എസ്ഡിപിഐ അഭിഭാഷക വിഭാഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ രാജമുഹമ്മദ്, മുതിര്‍ന്ന അഭിഭാഷകന് അജ്മല്‍ ഖാന് എന്നിവരാണ് ഹാജരായത്.
ചെന്നൈ: വിസാ ചട്ടങ്ങള്‍ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് നിയമ നടപടി നേരിടുന്ന 31 വിദേശികളുടെ കേസ് അവസാനിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിസാ നിബന്ധനകള്‍ ലംഘിച്ച് പങ്കെടുത്തുവെന്ന കേസിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.
11 ബംഗ്ലാദേശികളുടെയും 20 ഇന്തോനേഷ്യക്കാരുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഇടപെടല്‍. ഇന്ത്യോനേസ്യന്‍ പൗരന്മാര്ക്ക് വേണ്ടി എസ്ഡിപിഐ അഭിഭാഷക വിഭാഗം തമിഴ്നാട് സംസ്ഥാന സെക്രട്ടറി എ രാജമുഹമ്മദ്, മുതിര്‍ന്ന അഭിഭാഷകന് അജ്മല്‍ ഖാന് എന്നിവരാണ് ഹാജരായത്.
31 പേര്‍ക്കും എത്രയും പെട്ടെന്ന് അവരുടെ നാടുകളിലേക്ക് തിരികെപ്പോകുന്നതിന് അവകാശമുണ്ട്. കൊവിഡ് പകര്‍ച്ചവ്യാധി പടരുന്ന ഈ സാഹചര്യത്തില്‍ അവരെ ഇവിടെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
വിസാ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ വേണ്ടതിലധികം അനുഭവിച്ചുവെന്നും ഇപ്പോള്‍ ആരോഗ്യപരമായ ഒരു അടിയന്തിരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും പരാതിക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അവകാശമുണ്ടെന്നും കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് ജി ആര് സ്വാമിനാഥന് പറഞ്ഞു.
ഇന്തോനേസ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള സ്ത്രീകളും വയോധികരും ഉള്‍പ്പെടുന്ന സംഘം പുഴല്‍, സൈദാപേട്ട് ജയിലുകളിലാണ് കഴിയുന്നത്. സൈനിക അധിനിവേശത്തിന്റെയും ആരോഗ്യ അടിയന്തിരാവസ്ഥയുടെയും ഘട്ടങ്ങളില്‍ രാജ്യം വിടാനുള്ള അപേക്ഷകള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാര്‍ക്ക് ഭാഗ്യവശാല്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചിട്ടില്ല. നാളെ സ്ഥിതിഗതികള്‍ മാറിയേക്കാം. അവരുടെ ജീവനു തന്നെ ഭീഷണി ഉയരുകയും ചെയ്തേക്കാം. സമയം അനിശ്ചിതമാണ് പക്ഷേ, അവകാശങ്ങള്‍ നിശ്ചിതമായിരിക്കണം. രാജ്യം വിടുന്നതിനുള്ള ചെലവുകള്‍ വഹിക്കാന്‍ പരാതിക്കാര്‍ തയ്യാറാണ്. അവരുടെ എംബസികളുമായി ബന്ധപ്പെട്ട് രാജ്യം വിടുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പരാതിക്കാരുടെ നടപടികള്‍ വലിയ തോതില്‍ വിമര്ശിക്കപ്പെട്ടതാണെങ്കിലും അത് വലിയ ദോഷം വരുത്തിവച്ചതാണെങ്കിലും ഈ സമയത്ത്് അതിനെ സമീപിക്കേണ്ടത് വ്യത്യസ്തമായിട്ടായിരിക്കണം. സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാനുള്ള അപേക്ഷ ഇപ്പോള്‍ തടയാന്‍ പാടില്ല. കാരണം അവര്‍ ഇപ്പോള്‍ തന്നെ 70 ദിവസമായി ജയിലിലാണ്. ആനുപാതികമായി കാര്യങ്ങള്‍ വിലയിരുത്തണം. അവര്‍ അനുഭവിക്കേണ്ട തടവ് ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ഇനി അവരെ രാജ്യം വിടാന്‍ അനുവദിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് നീതിയുക്തവും-കോടതി ഉത്തരവില്‍ പറഞ്ഞു.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT