- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മ്യാന്മര് സൈന്യം ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു; സന്നദ്ധപ്രവര്‍ത്തകരെ തടവിലാക്കി
സൈന്യവും ചെറുത്ത് നില്‍പ്പ് സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കരേന്നി പ്രദേശത്താണ് സൈന്യം ഭക്ഷ്യവസ്തുകള്‍ പോലും നശിപ്പിച്ചത്. 14 സന്നദ്ധ പ്രവര്‍ത്തരെ പിടികൂടി കൊണ്ടുപോയിട്ടുമുണ്ട്

യങ്കൂണ്‍: വീടുകളില്‍ നിന്ന ആട്ടിയോടിക്കപ്പെട്ടവര്‍ക്കു വേണ്ടി കൊണ്ടുവന്ന സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച് മ്യാന്മര് സൈന്യം ക്രൂരത കാട്ടുന്നു. ദുരത ബാധിതരെ സഹായിക്കാനെത്തിയ സന്നദ്ധപ്രവര്‍ത്തകരെ സൈന്യം അന്യായമായി തടവിലാക്കിയിരിക്കുകയാണ്. സൈന്യവും ചെറുത്ത് നില്‍പ്പ് സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കരേന്നി പ്രദേശത്താണ് സൈന്യം ഭക്ഷ്യവസ്തുകള്‍ പോലും നശിപ്പിച്ചത്. 14 സന്നദ്ധ പ്രവര്‍ത്തരെ പിടികൂടി കൊണ്ടുപോയിട്ടുമുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആങ് സാന്‍ സൂചിയെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചടക്കിയ ശേഷം സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഫോര്‍ട്ടിഫൈ റൈറ്റ്സ് എന്ന സന്നദ്ധ സംഘടനയുടെ സ്ര്ത്രീകള്‍ ഉള്‍പെടെയുള്ള പ്രവര്‍ത്തകരെ കഴിഞ്ഞ മെയ്മാസത്തിലുംസൈന്യം തട്ടിക്കൊണ്ട് പോയിരുന്നു. അഞ്ച് മാസമായി ഇവര്‍ ജയിലില്‍ തുടരുകയാണ്.

സൈന്യം യുദ്ധക്കുറ്റമാണ് ചെയ്യു്നതെന്ന് ഫോര്‍ട്ടിഫൈ റൈറ്റ്സ് റീജ്യനല്‍ ഡയറക്ടര്‍ ഇസ്മായില്‍ വോള്‍ഫര്‍ കുറ്റപ്പെടുത്തി. ഐക്യ രാഷ്ട്ര സഭയും ആസിയാനും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരേന്നി പ്രദേശത്ത് ഒരു ലഭത്തില്‍ പരം ആളുകള്‍ വീടുകളില്‍ നിന്ന ആട്ടി പായിക്കപ്പെട്ടിരിക്കുകയാണ്. ഇവര്‍ പലയിടത്തായി വനങ്ങളിലും മറ്റും ചിന്നി ചിതറി കഴിയുകയാണ്.

ഇവര്‍ക്കു വേണ്ടി കരുതിവച്ച് ഭക്ഷ്യവസ്തുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയൊക്കെ സൈന്യം കണ്ടെത്തി നശിപ്പിക്കുകയാണ്. സൈനിക അട്ടിമറിയെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന പ്രദേശവാസികള്‍ സംഘടിച്ച് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ സായുധ ചെറുത്തു നില്‍പ്പ് സംഘത്തെ ഉണ്ടാക്കിയിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഏറിയ സാഹചര്യമാണ്. സാധാരണക്കാരുടെ ജീവിതം ഏറെ ദുരിതത്തിലാണ്.
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ 16ന് സുപ്രിംകോടതി പരിഗണിക്കും
9 April 2025 5:49 PM GMTവഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:എസ്ഡിപിഐ
9 April 2025 5:16 PM GMTമോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
9 April 2025 4:43 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന്‍ 500 സെമിനാറുകള്‍ നടത്തുമെന്ന്...
9 April 2025 4:26 PM GMTകാണ്‍പൂരില്‍ മുസ്ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം ...
9 April 2025 3:49 PM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി അനന്തൻ അന്തരിച്ചു ; തമിഴ്...
9 April 2025 3:29 PM GMT