- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നയാ പൈസ ചിലവാക്കാത്തവര്‍ രാജ്യത്തെ നശിപ്പിക്കുന്നു: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
വര്‍ഗീയ വാദം രാജ്യത്തിന് അപകടകരം. പരസ്പര സാഹോദര്യവും ഐക്യവുമില്ലാതെ രാജ്യ പുരോഗതിസാധ്യമല്ല
മുസഫര്‍ നഗര്‍: രാജ്യത്ത് സ്വാതന്ത്ര്യത്തിന് ശേഷം നടമാടിയ ഓരോ വര്‍ഗീയ കലാപങ്ങളും രാജ്യത്തിന് അത്യന്തം അപകടകരമായിരുന്നുവെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. രാജ്യത്ത് വര്‍ഗീയവാദം തലപൊക്കുന്നത് അങ്ങേയറ്റം നാശകരമാണ്. ഈ പരമ്പര ഇപ്രകാരം തുടര്‍ന്നാല്‍ രാജ്യത്തിന്റെ ഭാവി അത്യന്തം നാശത്തിലാകും. മുസഫര്‍ നഗറില്‍ കലാപത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനുമിടയില്‍ ഭിന്നതയും വേര്‍തിരിവും ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്ന ഭരണകൂടം മാത്രമേ നിലനില്ക്കുകയുള്ളൂ. രാജ്യനിവാസികള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കുന്ന ഭരണകൂടങ്ങള്‍ തകര്‍ന്ന് പോകും. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഒരു നയാ പൈസ പോലും ചിലവാക്കാത്ത ആളുകള്‍ ഇന്ന് രാജ്യം തീവെച്ച് നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഇതിന് പ്രേരണ നല്‍കുന്നവരെ നിര്‍ബന്ധമായും കണ്ടെത്തേണ്ടതാണ്. രാജ്യത്ത് വര്‍ഗീയത ശക്തിപ്രാപിച്ച് കൊണ്ടിരിക്കുകയാണ്.
വര്‍ഗീയതക്ക് മുന്നില്‍ മുട്ട് മടക്കി നാട് വിട്ട് പോകുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല. നമ്മുടെ രാജ്യമായ ഇന്ത്യ നൂറ്റാണ്ടുകളായി ശാന്തിയുടെയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും കേദാരമായിരുന്നു. ഈ രാജ്യത്ത് വ്യത്യസ്ത മതസ്തരായ ആളുകള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. മതസാഹോദര്യം ഇന്ത്യാരാജ്യത്തിന്റെ അടിസ്ഥാ ഗുണമാണ്. ഭാഗ്യവശാല്‍ രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും തുല്യമായ അവകാശങ്ങള്‍ നല്‍കുന്നു. മതം, ദേശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരന്‍മാര്‍ക്കിയില്‍ വേര്‍തിരിവ് കാണിക്കുനത് ഭരണഘടനയുടെ ആത്മാവിന് തീര്‍ത്തും എതിരാണ്. പക്ഷെ രാജ്യത്തെ വര്‍ഗീയവാദികളായ ഒരു വിഭാഗം വെറും രാഷ്ട്രീയ ലക്ഷ്യത്തിന്റെ പൂര്‍ത്തികരണത്തിന് മാത്രം മതത്തിന്റെ അടിസ്ഥാനത്തില്‍ വെറുപ്പിനെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു.
നൂനപക്ഷത്തിനും ഭൂരിപക്ഷത്തിനി മിടയില്‍ ഭിന്നതയുടെ ഭിത്തി പടുതുയര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഇത് കാരണമായി രാജ്യത്തിന്റെ അവസ്ഥ അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായി മാറി കൊണ്ടിരിക്കുന്നു. ഈ രാജ്യം നിലനില്‍ക്കുന്നങ്കില്‍ മാനവ സേവന ത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് വീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ സൃഷ്ടി സേവനം ജം ഇയ്യത്ത് പ്രധാന ലക്ഷ്യമാക്കി സ്വീകരിച്ചു. യഥാര്‍ത്ഥത്തില്‍ പരസ്പര അകല്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ രാജ്യം വിഭജിക്കപ്പെട്ടത്. ഈ അകല്‍ച്ച വീണ്ടും വര്‍ദ്ധിക്കുകയാണങ്കില്‍ ഇനിയും രാജ്യം പിളരുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഞങ്ങളും ഈ പ്രസ്ഥാനവും ജീവിച്ചിരിക്കുന്ന കാലത്തോളം ഈ വീക്ഷണത്തില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുന്നതാണ്. വര്‍ഗ്ഗീയത രാജ്യത്തെ നശിപ്പിക്കുന്ന മാരക വിഷമാണ്. വര്‍ഗ്ഗീയത വാദിക്കുന്നവര്‍ രാജ്യത്തിന്റെ വിഭജനത്തിന് വേണ്ടി പരിശ്രമിക്കുന്നവരാണ്. ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് ഐക്യവും യോജിപ്പും സാഹോദര്യവും സഹകരണവും ഉണ്ടാക്കുന്നതിന് നിരന്തരം പരിശ്രമിക്കുന്നു. രാജ്യത്തെ വെട്ടി മുറിക്കുന്നതിന് ഒരിക്കലും കൂട്ട് നിന്നിട്ടില്ല. കൂട്ട് നില്‍ക്കുകയുമില്ല. ഇന്ത്യയുടെ പ്രഥമ സ്വാതന്ത്യസമരത്തിന് ശേഷം ലക്ഷക്കണക്കിന് പണ്ഡിതന്‍മാരും മുസ്ലിംകളും ജീവത്യാഗം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും പണ്ഡിതന്‍ മാര്‍ സ്വാതന്ത്ര്യ സമരത്തില്‍ ശക്തമായി നിലയുറപ്പിച്ചു. 1831 ലെ ബാലാക്കോട്ട് പോരാട്ടത്തിന് ശേഷം പിന്‍ഗാമികള്‍ 1857ലെ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിച്ചു. തുടര്‍ന്ന് ആയിരക്കണക്കിന് പണ്ഡിതന്‍മാര്‍ രക്തസാക്ഷികളായങ്കിലും അതൊന്നും പണ്ഡിതര്‍ക്കിടയില്‍ യാതൊരു നിരാശയും ഉണ്ടാക്കിയില്ല. അവര്‍ നിരന്തരം പരിശ്രമിച്ച് കൊണ്ടിരിരുന്നു.
ദാറുല്‍ ഉലൂം ദയൂബന്ധിന്റെ സംസ്ഥാപനം തന്നെ സ്വാതന്ത്ര്യ സമര ഭടന്‍മാരെ തയ്യാറാക്കലായിരുന്നു. അവര്‍ രാജ്യത്തിന് അകത്തും പുറത്തും ജയിലറകളെ സജീവമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഈ പണ്ഡിതന്‍മാര്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമായി ബന്ധപ്പെടുകയും ഈ രാജ്യത്തെ സെക്യുലര്‍ രാജ്യമാക്കാമെന്ന വാഗ്ദാനം ചെയ്യിക്കുകയും ചെയ്തു. കൂടാതെ സെക്യൂലര്‍ ഭരണഘടനയും തയ്യാറാക്കപ്പെട്ടു. പക്ഷേ ഇവിടെ ഒരു വിഭാഗം സ്വാതന്ത്ര്യത്തിന് ശേഷം മുസ്‌ലിംകള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവകാശമുള്ളവരായി കാണുന്നില്ല. അവര്‍ വര്‍ഗ്ഗീയ കലാപങ്ങളുടെ അന്ത്യമില്ലാത്ത പരമ്പരക്ക് തുടക്കം കുറിച്ചു. ഓരോ ഭരണകൂടത്തിലും കലാപങ്ങള്‍ നടത്തി. ജംഇയ്യത്ത് ഉലമാ എ ഹിന്ദ് വര്‍ഗ്ഗീയ പാതയില്‍ നിന്ന് അകന്ന് കഴിഞ്ഞ് എല്ലാ കാലത്തും ആശ്വാസത്തിനും പരിഹാരത്തിനും പരിശ്രമിച്ച് കൊണ്ടിരുന്നു. അക്രമിക്കപ്പെട്ടവര്‍ ഏത് മതസ്ഥരാണന്നും ഏത് നാട്ട്കാരാണന്നും നോക്കാതെ ജംഇയ്യത്ത് പരിശ്രമിച്ചു.
ജംഇയ്യത്ത് എന്നും വര്‍ഗീയതക്കെതിരായി പോരാടി. ആദ്യമായി സ്വന്തം സമുദായത്തോട് തന്നെയാണ് വര്‍ഗീയതക്കെതില്‍ ജംഇയ്യത്തിന് പോരാടേണ്ടി വന്നത്. അങ്ങനെ പാകിസ്താന്‍ വാദത്തെ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് അതി ശക്തമായി എതിര്‍ത്തു.
അഫ്ഗാനിസ്ഥാന്‍ വിഷയത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ മൗലാനാ മദനി പറഞ്ഞു രാജ്യ പൗരന്‍മാര്‍ക്കിടയില്‍ സമാധാനം പ്രചരിപ്പിക്കുകയും വേര്‍തിരിവ് കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന രാജ്യം ഭരിക്കുന്നവര്‍ മുസ്ലിമായാലും ഹിന്ദുവായാലും ആരായാലും ഞങ്ങള്‍ അവരെ ആദരിക്കുന്നു. എന്നാല്‍ രാജ്യത്ത് ശാന്തി പ്രചരിപ്പിക്കാതിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ നീതി പുലര്‍ത്താതെ ഇരട്ട നീതി കാണിക്കുകയും ചെയ്യുന്നവരെ ഞങ്ങള്‍ എതിര്‍ക്കുന്നു.
ജംഇയ്യത്ത് ഉലമാ എ ഹിന്ദ്, മൗലാനാ അര്‍ഷദ് മദനിയുടെ നേതൃത്വത്തില്‍ മുസഫ്ഫര്‍ നഗര്‍ കലാപത്തില്‍ അകപെട്ട 66 കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തു.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്‍ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്പ്രദേശില് ഏറ്റുമുട്ടല്; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT