- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോട്ടപ്പള്ളി: തീരദേശത്ത് നടക്കുന്നത് പകല്‍ കൊള്ള- എസ്ഡിപിഐ
പ്രളയം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തോട്ടപ്പള്ളി തീരദേശത് വെച്ച് പിടിച്ച കാറ്റാടി മരങ്ങള്‍ വന്‍ പോലിസ് സന്നാഹത്തോടെ മുറിച്ചു മാറ്റിയതിന് പിന്നില്‍ ദുരൂഹത ഉണ്ട്.
ആലപ്പുഴ: തീരദേശ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇപ്പോള്‍ ദുരന്തത്തിന്റെ മറവില്‍ മണല്‍കടത്ത് നടത്തുന്നതില്‍ വ്യാപൃതരായിരിക്കുകയാണെന്ന്
എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. പ്രളയം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കുന്നു എന്ന പേരില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തോട്ടപ്പള്ളി തീരദേശത് വെച്ച് പിടിച്ച കാറ്റാടി മരങ്ങള്‍ വന്‍ പോലിസ് സന്നാഹത്തോടെ മുറിച്ചു മാറ്റിയതിന് പിന്നില്‍ ദുരൂഹത ഉണ്ട്. സര്‍ക്കാറും കരിമണല്‍ ലോബിയും ആയി ഒത്തുകളിക്കുന്നു എന്ന സംശയം ബലപ്പെടുകയാണ്.
വീയപുരം-തോട്ടപ്പള്ളി ലീഡിങ് ചാനലും തോട്ടപ്പള്ളി സ്പില്‍വേ കനാലിനും ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കാമെന്നിരിക്കെ നീരൊഴുക്കിന് തടസ്സമാകാതിരുന്ന മൂവായിരത്തോളം കാറ്റാടി മരങ്ങള്‍ വെട്ടിനശിപ്പിച്ചത് കരിമണല്‍ വില്പന വഴിയുള്ള വന്‍ ലാഭക്കൊതി ലക്ഷ്യം വെച്ചിട്ടാണ്.
പുറക്കാട് അടക്കമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ അഭയാര്‍ത്ഥികള്‍ ആയി കഴിയുന്ന കടല്‍ ക്ഷോഭത്തിന്റെ ഇരകളെ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല, പൂര്‍ണമായും കടല്‍ ഭിത്തി നിര്‍മിച്ചു തീരദേശ വാസികളെ സംരക്ഷിക്കാത്ത ഭരണകൂടം കൊവിഡ് കാലത്ത് തിരക്ക് പിടിച്ചു ഈ നീക്കം നടത്തുന്നത് ആരെ സംരക്ഷിക്കാന്‍ ആണെന്ന് ഇനിയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
രാഷ്ട്രീയ യജമാനന്മാരുടെ പിണിയാളുകളായി അല്ല ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കേണ്ടത്. പ്രദേശത്തെ സമര സമിതിയുടെയും, ധീവരസഭയുടെയും, മത്സ്യതൊഴിലാളി ഫെഡറേഷന്‍ (അകഠഡഇ) നേതാവ് ടി.ജെ അഞ്ചലോസിന്റെയും ഒക്കെ ആശങ്കകള്‍ പരിഗണിച്ചു ജില്ലാ ഭരണകൂടം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, മണല്‍ കടത്ത് നിര്‍ത്തിവെച്ച് അടിയന്തിരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്നും പാര്‍ട്ടി ആവശ്യപെട്ടു
കരിമണല്‍ കേരളത്തിന്റെ അമൂല്യമായ സമ്പത്ത് ആണ്. ഇതിനെ കുറിച്ച് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ നിലപാട് മാറേണ്ടതുണ്ട്. സ്വകാര്യ മൂലധന ശക്തികള്‍ക്ക് കടത്തികൊടുക്കുന്ന നിലപാട് ഉപേക്ഷിച്ചു ഖനനം, സംസ്‌കരണം, വിപണനം എന്നിവ പൂര്‍ണമായും സര്‍ക്കാര്‍ അധീനതയില്‍ ആക്കി ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായൊരു ഖനന നയം കേരളത്തിന് ഉണ്ടാകേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് നടക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയുള്ള കടത്ത് ആണ്. ഇതിനെതിരേ മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്നും എസ്ഡിപിഐ ആവശ്യപെട്ടു.
RELATED STORIES
ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTറിപോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്
10 Jan 2025 11:22 AM GMTറോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തി ; എം വി ഗോവിന്ദനും കടകംപള്ളി ...
9 Jan 2025 11:28 AM GMTമുനമ്പം വഖ്ഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കണം; പിഡിപി...
9 Jan 2025 10:58 AM GMTഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം
9 Jan 2025 10:51 AM GMTവാളയാര്‍ കേസ്: സിബിഐക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് കുട്ടികളുടെ...
9 Jan 2025 10:40 AM GMT