Sub Lead

ടൂള്‍കിറ്റ് കേസ്; ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

ടൂള്‍കിറ്റ് കേസ്; ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ദിശാ രവിയെ ഒരു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് നല്‍കിയ അപേക്ഷയില്‍ വിധി പറഞ്ഞ പട്യാല ഹൗസ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസിലെ മറ്റ് പ്രതികളുടെ മുന്നില്‍ വച്ചാവും ദിശയെ ചോദ്യം ചെയ്യുക.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിര്‍മിച്ച ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ടാണ് ഈ മാസം ആദ്യം ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. ദിശാ രവിയെ കൂടാതെ മലയാളി അഭിഭാഷക നികിത ജേക്കബ്, ശന്തനു മുളുക് എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റാ തന്‍ബര്‍ഗ് കര്‍ഷക സമരത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ദിശാ രവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ് നിര്‍മിച്ചത് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനാണെന്നാണ് ഡല്‍ഹി പോലിസിന്റെ ആരോപണം. സംഘടനയുമായി ദിശാ രവിക്ക് ബന്ധമുണ്ടെന്നും സൂം മീറ്റിങില്‍ പങ്കെടുത്തിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്.

'Toolkit' case: Delhi Police gets 1-day custody of Disha Ravi for interrogation

Next Story

RELATED STORIES

Share it