Sub Lead

ആലത്തിയൂര്‍ സ്‌ക്കൂളിലെ ടി വി മിന്‍ഹക്ക് അഫ്മി ഗാല അവാര്‍ഡ്

പഠന മികവിനുള്ള അഫ്മിയുടെ (അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ യുഎസ്എ ആന്റ് കനഡ) ഗാല അവാര്‍ഡ് 2021ആണ് കരസ്ഥമാക്കിയത്

ആലത്തിയൂര്‍ സ്‌ക്കൂളിലെ ടി വി മിന്‍ഹക്ക് അഫ്മി ഗാല അവാര്‍ഡ്
X

തിരുര്‍: ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിനി ടി വി മിന്‍ഹക്ക്സെക്കന്‍ഡറി തലത്തില്‍ പഠന മികവിനുള്ള അഫ്മിയുടെ (അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മുസ്‌ലിംസ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ യുഎസ്എ ആന്റ് കനഡ) ഗാല അവാര്‍ഡ് 2021കരസ്ഥമാക്കി.എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, ഹൈസ്‌കൂള്‍ തലത്തിലെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം, പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ്അഫ്മിയുടെ എജ്യുക്കേഷണല്‍ എക്‌സലന്‍സ് ഗാല പുരസ്‌കാരം ലഭിച്ചത്. ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യ പുരസ്‌കാര്‍ അവാര്‍ഡ്, കേരള സ്‌ക്കൂള്‍ സംസ്ഥാനകലോല്‍സവം നാടക മല്‍സരം, ജില്ലാ തല പ്രദേശിക ചരിത്ര നിര്‍മാണ മല്‍സരം എന്നിവയിലും ഉയര്‍ന്ന വിജയം നേടിയിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന മുപ്പതാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അഫ്മി മെഡല്‍ ലഭ്യമായത്. സാക്ഷ്യപത്രം, സില്‍വര്‍ മെഡല്‍, െ്രെപസ് മണി എന്നിവയാണ് ലഭിക്കുക. ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മിന്‍ഹ കല, മീഡിയ, സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. വൈരങ്കോട് സ്വദേശിയും ചേരുരാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അധ്യാപകനുമായ ടി വി അബ്ദുല്‍ ജലീലിന്റെയും ആലത്തിയൂര്‍ സ്‌ക്കൂള്‍ അധ്യാപികയും തിരുര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ റംഷീദയുടെയും മകളാണ് മിന്‍ഹ. സഹോദരങ്ങള്‍: മിഷല്‍ ജലീല്‍, മിവാന്‍ ജലീല്‍.

Next Story

RELATED STORIES

Share it