Sub Lead

വയലാര്‍ സംഭവം: സംഘപരിവാര്‍ ആസൂത്രിത അക്രമണ നീക്കം ചെറുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

വയലാര്‍ സംഭവം: സംഘപരിവാര്‍ ആസൂത്രിത അക്രമണ നീക്കം ചെറുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി
X

ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ സംഘപരിവാര്‍ കേരളത്തില്‍ ആസൂത്രിതമായി അക്രമങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അതിന്റെ ഫലമാണ് വയലാറില്‍ ഉണ്ടായ അക്രമവും അതേതുടര്‍ന്ന് ഒരാള്‍ കൊലചെയ്യപ്പെട്ട സംഭവവുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി.

എസ് ഡിപിഐ നടത്തിയ വാഹന പ്രചാരണ ജാഥയില്‍ വാക്കേറ്റമുണ്ടാക്കി സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ചത് സംഘപരിവാറാണ്. പിന്നീട് വീണ്ടും പ്രകോപനമുണ്ടാക്കിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളാണ് പരസ്പരമുള്ള അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുക എന്ന ആര്‍എസ്എസിന്റെ സ്ഥിരം രീതിയാണ് ഇവിടെയുമുണ്ടായിരിക്കുന്നത്. സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളുടെ നേരെ കേരളത്തില്‍ പോലിസ് നടപടിയെടുക്കാത്തതും ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാനിടയാക്കുന്നു. കഴിഞ്ഞയാഴ്ച പറവൂരില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ തോക്കുമായി വന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഇതൊക്കെ സംഘപരിവാറിന് ആക്രമണങ്ങള്‍ നടത്താന്‍ പ്രേരണ നല്‍കുന്ന ഘടകങ്ങളാണ്. സംഘര്‍ഷാത്മക അന്തരീക്ഷം മാത്രമാണ് സംഘപരിവാറിന് പ്രവര്‍ത്തിക്കാന്‍ വളം നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞ് സംയമനത്തോടെ കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ സന്നദ്ധമാവണം. വയലാറില്‍ നടന്ന അക്രമ സംഭവങ്ങളിലെ ഗുഢാലോചന അന്വേഷിക്കണമെന്നും സംഭവത്തിലെ മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Vayalar incident: Sangh Parivar must resist planned attack-Welfare Party

Next Story

RELATED STORIES

Share it