- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം വയോധികന് ക്രൂരമര്‍ദ്ദനം; താടിക്ക് തീവച്ചു(വീഡിയോ)
ബെംഗളൂരു: കര്‍ണാടകയിലെ ഗംഗാവതിയില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം വയോധികന് ക്രൂരമര്‍ദ്ദനം. അക്രമികള്‍ വലിച്ചിഴയ്ക്കുകയും താടിക്ക് തീവയ്ക്കുകയും ചെയ്തു. ഗംഗാവതി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 70 വയസ്സുള്ള കാഴ്ചപരിമിതിയുള്ള ഹുസയ്ന്‍ സാബിനെയാണ് ആക്രമിച്ചത്. പ്രദേശത്തെ മസ്ജിദില്‍ നിന്ന് സാധാരണ പോലെ ഫണ്ട് ശേഖരണം കഴിഞ്ഞ് ശനിയാഴ്ച അര്‍ധരാത്രി സമീപ ഗ്രാമമായ ഹോസ്പേട്ടില്‍ നിന്ന് ഗംഗാവതിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഓട്ടോ യാത്രയ്ക്കു പൈസ കൂടുതലായതിനാല്‍ ഹുസയ്ന്‍ സാബ് നടന്നുപോവുകയായിരുന്നു. ഇതിനിടെ, സ്കൂട്ടറില്‍ അപരിചിതരായ രണ്ടുപേര്‍ അവന്റെ അടുത്തേക്ക് വന്നു. ലിഫ്റ്റ് ചോദിച്ചപ്പോള്‍ സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേര്‍ കയറ്റി. യാത്രയിലുടനീളം ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സിദ്ദിക്കരെയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദനം തുടര്‍ന്നു. നിലത്തേക്ക് തള്ളിയിടുകയും കാലില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതുകാരണം ശരീരത്തിന്റെ പിന്‍ഭാഗത്ത് പരിക്കേറ്റിട്ടുണ്ട്. അക്രമികളിലൊരാള്‍ പൊട്ടിയ കുപ്പി കൊണ്ട് താടി വെട്ടാന്‍ ശ്രമിച്ചു. ഇത് നടക്കാതായപ്പോള്‍ തീപ്പെട്ടി ഉരസി താടി കത്തിക്കുകയായിരുന്നു. വേദന കാരണം നിലവിളിച്ചപ്പോള്‍ ഇസ് ലാമിനെ അധിക്ഷേപിച്ചുകൊണ്ട് പ്രതികരിച്ചതായും ഒബ്സര്‍വര്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
An elderly visually impaired man was assaulted and coerced into chanting religious slogans in #Gangavathi city, #Koppal district, #Karnataka. The victim, identified as #HussainSaab from #MehboobNagar, reported the traumatic experience to the #Gangavati City Police Station.… pic.twitter.com/Lo0pSC1phQ
— Hate Detector 🔍 (@HateDetectors) December 1, 2023
'അവര്‍ എന്നെ കൊണ്ടുപോയി... താടി വെട്ടി, താടി കത്തിച്ചു, എന്നെ ആക്രമിച്ചു. നെഞ്ചില്‍ അടിച്ചതായും അദ്ദേഹം പറഞ്ഞു. 'അല്ലാഹു ഇപ്പോള്‍ നിന്നെ രക്ഷിക്കാന്‍ വരില്ലെന്ന് പറഞ്ഞു. 'ക്ലീന്‍ ഷേവ് ചെയ്ത് എംഎന്‍എം ഗേള്‍സ് കോളജില്‍ ഹാജരാക്കണമെന്നു പറഞ്ഞതായും ഹുസയ്ന്‍ വ്യക്തമാക്കി. ഈസമയം ദൂരെ നിന്ന് നായ്ക്കളുടെ കുര കേള്‍ക്കുന്നത് വരെ അക്രമികള്‍ അദ്ദേഹത്തെ ആക്രമിച്ചു. ബഹളംകേട്ട പരിസരവാസികളാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. ഈസമയം അക്രമികളായ രണ്ട് യുവാക്കളും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിസരവാസികള്‍ ഹുസയ്ന്‍ സാബിനെ സമീപസ്ഥലത്തെത്തി വെള്ളം കൊടുക്കുകയും ബന്ധുക്കളുടെ വിവരങ്ങള്‍ തേടുകയും ചെയ്തു. തുടര്‍ന്ന് മകളെ ഫോണില്‍ വിളിച്ച് കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോ അയച്ച് രാവിലെ ആറോടെയാണ് പോയത്. പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടെന്നു പറഞ്ഞ് കേസ് കൊടുക്കേണ്ടെന്നും പറഞ്ഞാണ് മകള്‍ കൂട്ടിക്കൊണ്ടുപോയത്.
A 62-year-old visually challenged #Muslim man was assaulted by miscreants, allegedly demanding him to chant '#JaiShriRam' in #Gangavathi town in @Koppal district, #Karnataka recently.
— Hate Detector 🔍 (@HateDetectors) December 1, 2023
In his complaint with the Gangavathi town police station, the victim #HussainSab said that a… pic.twitter.com/2eF2oHYM7L
വിവരമറിഞ്ഞ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ് ഡിപി ഐ) പ്രവര്‍ത്തകര്‍ ഹുസയ്ന്‍ സാബിനെ സന്ദര്‍ശിച്ചു. പാര്‍ട്ടി പ്രതിനിധി സംഘം അഭിഭാഷകനെ കണ്ട് ഗംഗാവതി ടൗണ്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍, റൂറല്‍ സ്റ്റേഷനിലേക്ക് പരാതി നല്കാന് ആവശ്യപ്പെട്ട് നിരസിച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഹുസയ്ന്‍ സാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നെഞ്ചില്‍ അടിയേറ്റതു കാരണം ശ്വാസതടസ്സം ഉണ്ടാവുന്നതായും ഓക്സിജന്‍ നല്‍കിയശേഷം ആരോഗ്യനില മെച്ചപ്പെട്ടതായുമാണ് വിവരം. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലിസ് നിസ്സംഗത കാട്ടുകയാണെന്ന് ആരോപിച്ച് ഇരയെ സന്ദര്‍ശിച്ച എസ്ഡിപിഐ കൊപ്പല്‍ ജില്ലാ പ്രസിഡന്റ് സലിം മണിയാര്‍ ദി ഒബ്സര്‍വര്‍ പോസ്റ്റിനോട് പറഞ്ഞു.
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT