Sub Lead

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ഇസ്രായേലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹെയിം ഗാരോണ്‍ (69) ആണ് ഗ്രീക്ക് ദ്വീപായ സമോസിന് സമീപമുള്ള കടലില്‍ ലഘുവിമാനം തകര്‍ന്നുവീണ് മരിച്ചത്.

നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
X

ആതന്‍സ്: ഇസ്രായേലില്‍ നിന്നുള്ള സ്വകാര്യ ലഘു വിമാനം തകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഴിമതി വിചാരണയിലെ പ്രോസിക്യൂഷന്‍ സാക്ഷി കൊല്ലപ്പെട്ടു. ഇസ്രായേലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹെയിം ഗാരോണ്‍ (69) ആണ് ഗ്രീക്ക് ദ്വീപായ സമോസിന് സമീപമുള്ള കടലില്‍ ലഘുവിമാനം തകര്‍ന്നുവീണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ എസ്താറും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഗ്രീക്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമോസ് ദ്വീപില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ടാണ് ഒറ്റ എഞ്ചിനുള്ള സെസ്‌ന 182 വിമാനം തകര്‍ന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ തിരികെ ലഭിക്കാന്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഇസ്രായേല്‍ വിദേശ മന്ത്രാലയം അറിയിച്ചു. നെതന്യാഹുവിന്റെ കേസ് 4000 എന്നറിയപ്പെടുന്ന അഴിമതിക്കേസില്‍ വിചാരണ ചെയ്യാനായി ലിസ്റ്റുചെയ്തിട്ടുള്ള 300 ലധികം പ്രോസിക്യൂട്ടര്‍ സാക്ഷികളില്‍ ഒരാളായിരുന്നു ഗാരോണ്‍.

ഇസ്രായേലിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബെസെക്ക് ഉള്‍പ്പെട്ട അഴിമതിക്കേസടക്കം മൂന്ന് അഴിമതിക്കേസുകളിലാണ് നെതന്യാഹു ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്നത്.

Next Story

RELATED STORIES

Share it