- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതകളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി
കുറ്റകൃത്യത്തിന് വിധേയയാവുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടെയോ വനിതാ സംഘടനകളുടെയോ രണ്ടുകൂട്ടരുടെയുമോ സഹായവും ലഭ്യമാക്കണം

തിരുവനന്തപുരം: സ്ത്രീകളെ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. നിയമപ്രകാരമുളള വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വനിത നല്കുന്ന വിവരങ്ങളും മൊഴിയും സ്വീകരിക്കുന്നതിന് ക്രിമിനല്‍ നടപടി നിയമ സംഹിത പ്രകാരം വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326(എ), 326(ബി), 354, 354(എ), 354(ബി), 354(സി), 354(ഡി), 375, 376, 376(എ), 376(ബി), 376(സി), 376(ഡി), 376(ഇ), 509 എന്നീ വകുപ്പുകള്‍ പ്രകാരമുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീ അക്കാര്യം അറിയിക്കുന്നപക്ഷം ഒരു വനിതാ പോലിസ് ഓഫിസറോ വനിതാ ഓഫിസറോ ആ വിവരം രേഖപ്പെടുത്തണം. കുറ്റകൃത്യത്തിന് വിധേയയാവുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടെയോ വനിതാ സംഘടനകളുടെയോ രണ്ടുകൂട്ടരുടെയുമോ സഹായവും ലഭ്യമാക്കണം. കുറ്റകൃത്യത്തിന് വിധേയയാവുന്ന സ്ത്രീ താല്‍ക്കാലികമായോ സ്ഥിരമായോ ശാരീരികമോ മാനസികമോ ആയി വൈകല്യം നേരിടുന്നവരാണെങ്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത് കുറ്റകൃത്യത്തിന് വിധേയയായ സ്ത്രീയുടെ വീട്ടില്‍ വച്ചോ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ ആയിരിക്കണം. ഒരു സ്പെഷ്യല്‍ എജ്യൂക്കേറ്ററുടെയോ ഇന്റര്പ്രട്ടറുടെയോ മെഡിക്കല്‍ ഓഫിസറുടേയോ സാന്നിധ്യത്തില്‍ വേണം വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.
ഈ വിവരശേഖരണം കഴിയുന്നതും വീഡിയോയില്‍ പകര്‍ത്തണം. ക്രിമിനല്‍ നടപടി നിയമ സംഹിത 161(3) വകുപ്പ് പ്രകാരമുളള മൊഴി ഓഡിയോ വീഡിയോ സങ്കേതങ്ങള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. വനിതകള്‍ നല്കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ല. ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 161(1) വകുപ്പിന്റെ പ്രോവിസോ പ്രകാരം ഒരു സ്ത്രീയേയും പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ല. മാത്രമല്ല അവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവരുടെ താമസസ്ഥലത്ത് വച്ചായിരിക്കുകയും വേണം. കേസന്വേഷണവും ചോദ്യം ചെയ്യലും നടത്തുന്ന ഉദ്യോഗസ്ഥര്‍ വ്യക്തികളുടെ നിയമപരവും മാനുഷികവുമായ അവകാശങ്ങളെ മാനിക്കണമെന്നും നിര്‍ദേശമുണ്ട്. ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ചില ഉദ്യോഗസ്ഥര്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
RELATED STORIES
വഖ്ഫ് സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം:എസ്ഡിപിഐ
9 April 2025 5:16 PM GMTമോഷ്ടാവ് വിഴുങ്ങിയ മാല മൂന്നു ദിവസത്തിന് ശേഷം തിരിച്ചുപിടിച്ച് പോലിസ്
9 April 2025 4:43 PM GMTവഖ്ഫ് ഭേദഗതി നിയമം പ്രചരിപ്പിക്കാന്‍ 500 സെമിനാറുകള്‍ നടത്തുമെന്ന്...
9 April 2025 4:26 PM GMTകാണ്‍പൂരില്‍ മുസ്ലിം കടകള്‍ തകര്‍ത്ത് ബിജെപി ആര്‍എസ്എസ് സംഘം; മുസ്ലിം ...
9 April 2025 3:49 PM GMTമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി അനന്തൻ അന്തരിച്ചു ; തമിഴ്...
9 April 2025 3:29 PM GMTഎയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന് ജപ്പാന്‍കാരന്റെ മേല്‍...
9 April 2025 3:24 PM GMT