Articles

റാണ അയ്യൂബിനെയും ആകര്‍ പട്ടേലിനെയും കുടുക്കിയ ലുക്ക് ഔട്ട് നോട്ടിസ് ബാങ്കുകളെ തട്ടിച്ച് മുങ്ങിയ വ്യവസായികളെ എന്തേ കുടുക്കിയില്ല?

റാണ അയ്യൂബിനെയും ആകര്‍ പട്ടേലിനെയും കുടുക്കിയ ലുക്ക് ഔട്ട് നോട്ടിസ് ബാങ്കുകളെ തട്ടിച്ച് മുങ്ങിയ വ്യവസായികളെ എന്തേ കുടുക്കിയില്ല?
X

ന്യൂഡല്‍ഹി: ലുക്ക് ഔട്ട് നോട്ടിസ് ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ആയുധമാണ്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകയായ റാണ അയ്യൂബിനെയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്‍മേധാവിയായ ആകര്‍ പട്ടേലിനെയും ലുക്ക് ഔട്ട് നോട്ടിസ് വച്ചാണ് കുടുക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ വിമര്‍ശകരില്‍പ്പെട്ട റാണയും പട്ടേലും കേന്ദ്ര ഏജന്‍സികളുടെ കണ്ണില്‍ കരടാവുന്നതില്‍ അദ്ഭുതമൊന്നുമില്ല. അവര്‍ വിദേശയാത്രക്കു വേണ്ടി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് കാട്ടി ഇരുവരുടെയും യാത്ര വിലക്കിയത്.

ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് വിചാരണ നേരിടാതെ നാടുവിടാനൊരുങ്ങുന്ന ഒരാളെ തടഞ്ഞുവയ്ക്കാനാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. പക്ഷേ, ഇതേ നോട്ടിസ് തങ്ങളുടെ എതിരാളികളെ ഒതുക്കാനും ഉപയോഗിക്കുന്നു. പക്ഷേ, ഇതൊന്നും പണം കടമെടുത്ത് നാടുവിടാന്‍ വേണ്ടി വിമാനം കയറിയ വ്യവസായ പ്രമുഖരെ തടഞ്ഞുവയ്ക്കാന്‍ പര്യാപ്തമായില്ല.

ആംനസ്റ്റിക്കുവേണ്ടി ഇന്ത്യാ സര്‍ക്കാരറിയാതെ വിദേശസംഭാവന നിയമം ലംഘിച്ച് പണം വാങ്ങിയെന്നാണ് പട്ടേലിനെതിരേയുള്ള കേസ്. അയ്യൂബിനെതിരേയും കള്ളപ്പണക്കേസുതന്നെയാണ്. പട്ടേലിനെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ചാണ് തടഞ്ഞതെങ്കില്‍ റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തിലാണ് തടഞ്ഞത്. ഇരുവര്‍ക്കുമെതിരേ ഇ ഡി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഇരുവരും നോട്ടിസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

റാണ ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. ഇവര്‍ക്കെതിരേയുള്ള ലുക്ക് ഔട്ട് നോട്ടിസ് തിരക്കിട്ട് തയ്യാറാക്കിയതാണെന്ന വാദം കോടതി അംഗീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം റാണ അയൂബിനുണ്ടന്ന് കോടതി അഭിപ്രായപ്പെട്ടു.

പട്ടേലിനെതിരേ സിബിഐയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കൃത്യമായി കേസുകള്‍ക്ക് ഹാജരാകുന്ന പട്ടേലിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതില്‍ മാപ്പുചേദിക്കാന്‍ സിബിഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.

വാറന്‍ഡ് ഇല്ലാതെ കേസെടുക്കാവുന്ന കുറ്റം ചെയ്ത ഒരാള്‍ കോടതിയിലോ അന്വേഷണ ഏജന്‍സിക്കു മുന്നിലോ ഹാജരാവാത്ത സാഹചര്യം ഉണ്ടായാലാണ് അയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത്. രാജ്യസുരക്ഷ, ഉഭയകക്ഷി ബന്ധം എന്നിവ തകരാറിലാക്കുന്ന സാഹചര്യത്തിലും ഇത് പുറപ്പെടുവിക്കാം. എന്ത് ചെയ്യണമെങ്കിലും ഉത്തരവാദപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥനു മാത്രമേ സാധിക്കൂ. അത് പുറപ്പെടുവിക്കണമെങ്കില്‍ അദ്ദേഹത്തിന് അപേക്ഷ നല്‍കേണ്ടതുണ്ട്. ഇവരുടെ രണ്ട് പേരുടെ കാര്യത്തിലും ഇതുണ്ടായിട്ടില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നവരാണ്. എല്ലാ വിചാരണവേളയിലും കോടതിയിലും ഹാജരായി. ഇരുവരും സുരക്ഷാപ്രശ്‌നമുള്ള ആളുകളുമല്ല.

വിദേശ സംഭാവന നിയമം ലംഘിച്ചുവെന്നാണ് പട്ടേലിനെതിരേയുള്ള കേസ്. റാണ അയ്യൂബ് കൊവിഡ് സഹായമായി ജനങ്ങളില്‍നിന്ന് പണം പിരിച്ചുവെന്നും.

പക്ഷേ, ഇത്രയും ജാഗ്രതയുണ്ടായിട്ടും ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പ വാങ്ങി മുങ്ങിയ വിജയ് മല്യയെ ഈ നോട്ടിസ് ഉപയോഗിച്ച് പിടികൂടാനായില്ല. 9000 കോടിയാണ് ഇയാള്‍ തട്ടിച്ചത്. നിരവ് മോദി 13,000 കോടിയാണ് ബാങ്കുകളെ കബളിപ്പിച്ച് കടത്തിയത്. ഇവരെയും പിടികൂടാനായില്ല.

Next Story

RELATED STORIES

Share it