Big stories

ഭീമാ കൊറേഗാവ്: സ്വാഭാവിക ജാമ്യത്തിനുള്ള ഗൗതം നവ് ലേഖയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി

നിയമാനുസൃത ജാമ്യത്തിനുള്ള അപേക്ഷ നിരസിച്ച 2020 ജൂലൈ 12 ലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് നവ് ലേഖ ഹൈക്കോടതിയെ സമീപിച്ചത്.

ഭീമാ കൊറേഗാവ്: സ്വാഭാവിക ജാമ്യത്തിനുള്ള ഗൗതം നവ് ലേഖയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി
X

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്‌ലേഖയുടെ സ്വാഭാവിക ജാമ്യത്തിനുള്ള ഹരജി ബോംബെ ഹൈക്കോടതി തള്ളി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേന പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ എസ് എസ് ഷെന്‍ഡെ, എം എസ് കര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളിയത്.

വിചാരണക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും ഞങ്ങള്‍ കാണുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

നിയമാനുസൃത ജാമ്യത്തിനുള്ള ഹരജി നിരസിച്ച 2020 ജൂലൈ 12 ലെ പ്രത്യേക എന്‍ഐഎ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് നവ്‌ലേഖ ഹൈക്കോടതിയെ സമീപിച്ചത്. 2020 ഡിസംബര്‍ 16നാണ് നവ്‌ലാഖ ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

അദ്ദേഹത്തിന്റെ അപേക്ഷ നില നില്‍ക്കുന്നതല്ലെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍ഐഎ അറിയിച്ചു. നേരത്തെ എന്‍ഐഎയുടെ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി 90 മുതല്‍ 180 ദിവസം വരേ സമയം നീട്ടി നല്‍കിയിരുന്നു. പ്രത്യേക കോടതിയുടെ ഈ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

എന്നാല്‍, കോടതി ഉത്തരവിനെ തുടര്‍ന്ന് നവ്‌ലേഖ ഏറെ കാലം വീട്ടുതടങ്കലില്‍ കഴിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഈ കാലയളവ് ജുഡീഷ്യല്‍ കസ്റ്റഡിയാക്കി കണക്കാക്കണമെന്നും നവ്‌ലേഖക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും കബില്‍ സിപല്‍ അപേക്ഷിച്ചു.

അതേസമയം, നവ് ലേഖ വീട്ടുതടങ്കലില്‍ കഴിഞ്ഞ കാലയളവ് എന്‍ഐഎ കസ്റ്റഡിയോ, ജുഡീഷ്യല്‍ കസ്റ്റഡിയോ ആയി പരിഗണിക്കാനാവില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതില്‍ വാദിച്ചു. 'മിസ്റ്റര്‍ നവ്‌ലാഖ കസ്റ്റഡിയിലോ ജാമ്യത്തിലോ ഇല്ലാത്തതിനാല്‍ അദ്ദേഹം സ്വതന്ത്രനായിരുന്നു, 'രാജു പറഞ്ഞു. പൂനെ പോലിസ് 2018 ഓഗസ്റ്റില്‍ നവ്‌ലേഖയെ അറസ്റ്റ് ചെയ്തുവെങ്കിലും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നില്ല. അദ്ദേഹം വീട്ടുതടങ്കലില്‍ തുടരുകയായിരുന്നെന്നും 2018 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി അറസ്റ്റ്, റിമാന്‍ഡ് ഉത്തരവ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരിയിലാണ് അദ്ദേഹത്തിനെതിരായ എഫ്‌ഐആര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഏപ്രില്‍ 14 ന് നവ്‌ലാഖ എന്‍ഐഎയ്ക്ക് മുന്നില്‍ കീഴടങ്ങി. ഏപ്രില്‍ 25 വരെ അദ്ദേഹം 11 ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ കഴിഞ്ഞു. അതിനുശേഷം അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തലോജ ജയിലില്‍ കഴിഞ്ഞു.

2018 ഓഗസ്റ്റ് 28 നാണ് മഹാരാഷ്ട്ര പോലിസ് നവ്‌ലേഖയെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറി.

നവ്‌ലേഖയുടെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടത് ജാമ്യാപേക്ഷ നിരസിച്ചു. മൂന്നാഴ്ച്ചക്കുള്ളില്‍ കീഴടങ്ങാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് 2020 ഏപ്രില്‍ 14ന് നവ്‌ലാഖ കീഴടങ്ങുകയായിരുന്നു.

എന്നാണ് മുന്‍പും കൊടുക്കാറുള്ളത് ...നവ്‌ലേഖ എന്നാക്കണോ??

Next Story

RELATED STORIES

Share it