- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മ്യാന്‍മര്‍ മാതൃകയില്‍ മുസ് ലിംകളെ വംശഹത്യ ചെയ്യണമെന്ന ആഹ്വാനം: റായ്പൂര്‍ ധര്‍മ്മ സന്‍സദിനെതിരേ നടപടിയെടുക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: മ്യാന്‍മര്‍ മാതൃകയില്‍ മുസ് ലിംകളെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദിനെതിരേ നടപടിയെടുക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 2021 ഡിസംബറില്‍ നടന്ന രണ്ട് മത പാര്‍ലമെന്റുകളില്‍ രാജ്യത്തെ ചില ഹിന്ദു സന്യാസിമാര്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. അതിലൊന്ന് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും മറ്റൊന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലുമായിരുന്നു.
ഹരിദ്വാറിന്റെ ധര്‍മ്മ സന്‍സദ് ലോക വ്യാപകമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍, അതിന്റെ സംഘാടകര്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചു. അതേസമയം ഛത്തീസ്ഗഡില്‍ നടന്ന ധര്‍മ്മ സന്‍സദില്‍, മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ച ഒരു സന്യാസിയെ അറസ്റ്റ് ചെയ്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഹരിദ്വാറിന്റെ കാര്യത്തിലെന്നപോലെ റായ്പൂര്‍ ധര്‍മ സന്‍സദ് ചര്‍ച്ചയായില്ല.
ഹരിദ്വാറിന് സമാനമായ റായ്പൂരിലെ ധര്‍മ്മ സന്‍സദിലും മുസ് ലിം സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ഉള്‍പ്പെടെ മുസ് ലിം സമുദായത്തിനെതിരെയുള്ള അക്രമത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ പോലിസ് കേസെടുക്കുക പോലും ചെയ്തില്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
റായ്പൂരിലെ ധര്‍മ്മ സന്‍സദില്‍ സ്വാമി കാളീചരണ്‍ മഹാത്മാഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷം സൃഷ്ടിക്കുന്ന വാക്കുകളും റായ്പൂര്‍ ഹിന്ദു പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലായപ്പോള്‍, ഛത്തീസ്ഗഡ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
Kalicharan Maharaj, who recently gave a controversial statement on Mahatma Gandhi during a Dharma Sansad in Raipur, has been arrested today. Kalicharan Maharaj was arrested near Bageshwari Dham in #Khajuraho.#महात्मागांधी #Kalicharan #MahatmaGandhi#Kalicharan#Delhi pic.twitter.com/q9eMQH4bjA
— Honey Nanwani (@honeyynanwani) December 30, 2021
രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള ഐപിസി വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് പോലിസ് ശ്രമിക്കുന്നത്. സംഭവത്തിന്റെ കൂടുതല്‍ വീഡിയോകള്‍ ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതില്‍ മറ്റു ഹിന്ദുത്വ പ്രാസംഗികരും മുസ് ലിംകള്‍ക്കെതിരേ വംശഹത്യക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ആര്‍ക്കെതിരേയും ഇതുവരെ കേസെടുത്തിട്ടില്ല. വിദ്വേഷ പ്രചാരകരെ പോലിസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കളും നിരവധി സാമൂഹിക പ്രവര്‍ത്തകരും ആരോപിച്ചു.
Sant Kalicharan Maharaj invited FIR against him for criticising Mahatma Gandhi at Raipur Dharma Sansad
— Satyaagrah (@satyaagrahindia) December 27, 2021
Blood only Muslims are shedding, Christians are making and selling weapons. The glorious history of Sanatan culture dates back to two billion years agohttps://t.co/AtVUdzdvyN pic.twitter.com/U18JCBZ6RC
ധര്‍മ്മ സന്‍സദ് പ്രഭാഷകര്‍ക്കെതിരെ പോലിസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്നും റായ്പൂര്‍ പോലിസ് കമ്മീഷണര്‍ പ്രശാന്ത് അഗര്‍വാള്‍ പറയുന്നു.
റായ്പൂരില്‍ നടന്ന ധര്‍മ്മ സന്‍സദിന്റെ ചില പ്രഭാഷകരും സംഘാടകരും ഹരിദ്വാറിലെ ധര്‍മ്മ സന്‍സദിന്റെ സംഘാടകരാണ്. റായ്പൂര്‍ സമ്മേളനത്തിലെ പ്രസംഗകരില്‍ ഒരാള്‍ ജുന അഖാരയിലെ സ്വാധീനമുള്ള മതനേതാവായ പ്രബോധാനന്ദ് ഗിരി ആയിരുന്നു.
ഹരിദ്വാര്‍ ധര്‍മ്മ സന്‍സദില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ യതി നരസിംഹാനന്ദയുടെ പ്രധാന രക്ഷാധികാരികളില്‍ പ്രമുഖനാണ് പ്രബോധാനന്ദ ഗിരി. ഹരിദ്വാര്‍ ധര്‍മ്മ സന്‍സദില്‍ ഇന്ത്യയിലെ മുസ്‌ലിംകളെ മ്യാന്‍മര്‍ മാതൃകയില്‍ വംശഹത്യ നടത്തണമെന്ന് പ്രബോധാനന്ദ് ഗിരി ആഹ്വാനം ചെയ്തിരുന്നു.
ജുനഖരയുടെ വക്താവ് കൂടിയായ സ്വാമി നാരായണ്‍ ഗിരിയാണ് നരസിംഹാനന്ദയുടെയും പ്രബോധാനന്ദന്റെയും ഗുരു. ജുന അഖാര നരസിംഹാനന്ദിനെയും ഹരിദ്വാറിന്റെ ധര്‍മ്മ സന്‍സദിനെയും പിന്തുണയ്ക്കുന്നുവെന്ന് നരസിംഹാനന്ദനൊപ്പമുള്ള ഒരു വീഡിയോയില്‍ അദ്ദേഹം പറയുന്നു.
യതി നരസിംഹാനന്ദിനെ ജുന അഖാരയിലെ മഹാമണ്ഡലേശ്വരനാക്കിയതില്‍ നാരായണ്‍ ഗിരിയും പ്രധാന പങ്കുവഹിച്ചു. റായ്പൂര്‍ ഹിന്ദു പാര്‍ലമെന്റില്‍ പ്രസംഗിച്ച മിക്ക സന്യാസിമാരും മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഒരു വനിതാ സന്യാസി നേതാവ് മുസ് ലിം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് ഹിന്ദു പുരുഷന്‍മാരെ പ്രേരിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
മുസ്‌ലിം സ്ത്രീകളെ ബന്ദികളാക്കി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഹിന്ദു പുരുഷന്മാരോട് സാധ്വി വിഭ ആഹ്വാനം ചെയ്തിരുന്നു.
2021 ഒക്ടോബറില്‍, സര്‍ഗുജ ജില്ലയില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരായ 'സ്‌റ്റോപ്പ് കണ്‍വേര്‍ഷന്‍' മഞ്ചിന്റെ മറ്റൊരു റാലിയില്‍ രാംവിചാര് നേതം, നന്ദകുമാര്‍ സായ് തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തു. ആ റാലിയില്‍ റായ്പൂര്‍ ധര്‍മ്മ സന്‍സദിന്റെ പ്രമുഖ പ്രഭാഷകരില്‍ ഒരാളായ സ്വാമി പരമാത്മാനന്ദ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ന്യൂനപക്ഷങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു.
നൂറുകണക്കിന് ഹിന്ദുത്വ അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് പരമാത്മാനന്ദന്‍ ന്യൂനപക്ഷങ്ങളുടെ 'തലവെട്ടാന്‍' പ്രേരിപ്പിച്ചു. പിന്നീട്, അമ്പും വില്ലും കുന്തവുമേന്തി ആളുകള്‍ അവിടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. പശു സംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ അദ്ദേഹം ആദ്യം ന്യായീകരിച്ചു. റായ്പൂര്‍ പരിപാടിയില്‍, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം പോലെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള പോരാട്ടം വിജയിപ്പിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. വംശഹത്യക്ക് ആഹ്വാനം ചെയ്തിട്ടും സന്യാസിക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദ്വേഷ പ്രസംഗം നടത്തിയ സന്യാസിക്കെതിരേ എന്ത് നടപടിയെടുത്തു എന്ന ബിബിസി പ്രതിനിധിയുടെ ചോദ്യത്തിന് പോലിസ് അന്വേഷിച്ചുവരികയാണെന്നാണ് സര്‍ഗുജ എസ്പി അമിത് കാംബ്ലെ മറുപടി പറഞ്ഞത്. ധര്‍മ്മ സന്‍സദിനെതിരേ ആരും പരാതി നല്‍കിയിട്ടില്ലെന്നും സംഭവം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുശ്രദ്ധ ലഭിക്കുമ്പോള്‍ മാത്രമേ കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുക്കൂ എന്ന് ബിബിസി അദ്ദേഹത്തോട് ചോദിച്ചു. പരാതിയൊന്നും ലഭിക്കാത്തതിനാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത് എന്ന് എസ്പി പറഞ്ഞു. 'ഞങ്ങള്‍ക്ക് ഈ വീഡിയോകള്‍ മാധ്യമങ്ങള്‍ വഴി ലഭിച്ചു, അതിനാല്‍ അവയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്' കാംബ്ലെ പറഞ്ഞു.
വീഡിയോകള്‍ക്ക് മൂന്ന് മാസം പഴക്കമുണ്ടെന്നും അവ ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തതാണെന്നും ബിബിസി പ്രതിനിധി പോലിസ് ഉദ്യോഗസ്ഥനെ ഓര്‍മിപ്പിച്ചു. ഫേസ്ബുക്ക് ലൈവ് സ്ട്രീം ചെയ്ത വീഡിയോയില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയില്ലെന്നും ബിബിസി പ്രതിനിധി അറിയിച്ചു. എന്നാല്‍, പോലിസ് സമഗ്രമായി അന്വേഷിച്ചു വരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമെ നടപടിയെടുക്കാന്‍ സാധിക്കൂ എന്നും എസ്പി അറിയിച്ചു.
ധര്‍മ്മ സന്‍സദിന്റെ പ്രഭാഷകര്‍ക്കെതിരെ പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിദ്വേഷ പ്രസംഗത്തിനെതിരെ പോലീസ് സ്വന്തമായി ഒരു നടപടിയും സ്വീകരിക്കില്ലെന്നും സര്‍ഗുജ എസ്പിയുടെ വാക്കുകള്‍ റായ്പൂര്‍ പോലീസ് കമ്മീഷണര്‍ പ്രശാന്ത് അഗര്‍വാളും ആവര്‍ത്തിച്ചു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് പോലിസിന്റെ അന്വേഷണത്തെക്കുറിച്ച് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹെഗ്‌ഡെ പറയുന്നു, 'ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതില്ലാതെ, അന്വേഷണത്തെക്കുറിച്ച് സംസാരിക്കുന്നത് യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതകള്‍ നല്‍കാതിരിക്കാനാണ്. രണ്ടാമതായി, ആരും പരാതി നല്‍കിയില്ലെങ്കിലും, നടപടിയെടുക്കേണ്ടത് പോലീസിന്റെ കടമയാണ്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സ്വമേദയാ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT