Sub Lead

നിരവധി പേരെ കബളിപ്പി്ച്ച ട്രാവല്‍സിനെതിരെ പോലീസ് പരാതി സ്വീകരിച്ചില്ല; ദലിത് യുവാവ് പുഴയില്‍ ചാടി

ഗള്‍ഫിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ അനധികൃത സ്ഥാപനത്തിനെതിരെ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ദലിത് യുവാവ് നിറഞ്ഞൊഴുകുന്ന പുഴയില്‍ ചാടി. കടം വാങ്ങിയും പണ്ടം പണയം വെച്ചും നല്‍കിയ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ പരാതിയുമായി എത്തിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ എടവണ്ണയിലെത്തി ചാലിയാര്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ദലിത് യുവാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

മലപ്പുറം/ദുബയ് : ഗള്‍ഫിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ തട്ടിപ്പിനിരയാക്കിയ അനധികൃത സ്ഥാപനത്തിനെതിരെ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പണം നഷ്ടപ്പെട്ട ദലിത് യുവാവ് നിറഞ്ഞൊഴുകുന്ന പുഴയില്‍ ചാടി. കടം വാങ്ങിയും പണ്ടം പണയം വെച്ചും നല്‍കിയ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ പരാതിയുമായി എത്തിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ എടവണ്ണയിലെത്തി ചാലിയാര്‍ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ദലിത് യുവാവ് തേജസ് ന്യൂസിനോട് പറഞ്ഞു.

വണ്ടൂര്‍ സെന്ററല്‍ ബസ്സ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി എന്ന ട്രാവല്‍സ് എന്ന സ്ഥാപനമാണ് ഗള്‍ഫിലെ ഷിപ്പിംഗ് കമ്പനിയിലേക്കടക്കം ജോലി വാഗ്ദാനം നല്‍കി നിരവധി പേരെ കബളിപ്പിച്ചത്. യുഎഇ.യിലെ അജ്്മാനിലേക്കടക്കം ജോലിക്കാണന്നും പറഞ്ഞ് സന്ദര്‍ശക വിസയിലെത്തിച്ച നിരവധി പേര്‍ ഭക്ഷണം പോലും ഇല്ലാത്ത സാഹചര്യത്തില്‍ കഴിയുന്ന നിസ്സഹായരായ യുവാക്കളെ യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരാണ് സഹായിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി് യാതൊരു അംഗീകാരവുമില്ലാതെയാണ് ഈ ട്രാവല്‍സ് ജനങ്ങളില്‍ നിന്നും പണം വാങ്ങി ഗള്‍ഫിലേക്കെന്നും പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയത്. നിരവധി പേരാണ് ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുണ്ട്. എടവണ്ണ സീതി ഹാജി പാലത്തില്‍ നിന്നും നിറഞ്ഞൊവുകുന്ന വെള്ളത്തിലേക്ക് ചാടിയ യുവാവിനെ നാട്ടുകാരും ട്രോമാ കെയര്‍ പ്രവര്‍ത്തരും കൂടിയാണ് സാഹസികമായി കരക്കെത്തിച്ച് ജീവന്‍ രക്ഷിച്ചത്. ട്രാവല്‍സ് ഉടമയെന്ന് അവകാശപ്പെടുന്ന സൂധീര്‍ എന്ന എം.ടി അബ്ദുല്‍ റഹിമാന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് അഡ്വാന്‍സ് തുക നല്‍കുകയും ബാക്കി നേരിട്ട് നല്‍കുകയുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

വിസക്കായി ഏപ്രില്‍ മുതല്‍ കാത്തിരുന്നിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്ന മൊബൈല്‍ നമ്പറുകളും സ്വിച്ച്ഓഫ് ആയതിനെ തുടര്‍ന്ന് വണ്ടൂരിലെത്തിയെങ്കിലും ട്രാവല്‍സും പൂട്ടിയതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ആകെ തകര്‍ന്ന താന്‍ വണ്ടൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറാകാതെ പോലീസ് മടക്കുകയായിരുന്നുവെന്ന് മരണത്തില്‍ നിന്നും തിരിച്ചെത്തിയ ഈ യുവാവ് പറഞ്ഞു. ഈ പണം തിരിച്ച് കിട്ടില്ലെന്നും അത് നഷ്ടപ്പെട്ടതായി കണക്കാക്കിയാല്‍ മതിയെന്നും പറഞ്ഞ് മടക്കുകയായിരുന്നു. ആരും തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും യുവാവ് വ്യക്തമാക്കി. ഈ ട്രാവല്‍സ് ജോലി വാഗ്ദാനം നല്‍കി അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കിയ നിരവധി പേരാണ് യുഎഇയിലെ അജ്മാനിലും മറ്റും കുടുങ്ങി കിടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ രജിസ്‌ത്രേഷനും അനുമതിയും ആവശ്യമുള്ളപ്പോള്‍ അനധികൃതമായി പ്രവര്‍ത്തിച്ച് വിദേശത്തേക്ക് ആളുകളെ കടത്തുന്ന ഈ സ്ഥാപനത്തിനെതിരെ ഇതു വരെ പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് അടക്കമുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇത്തരം സ്ഥാപനങ്ങളാണ്.

Next Story

RELATED STORIES

Share it