- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രോഗികളുടെ ഐസൊലേഷനു റെയില്‍വേ 20,000 കോച്ചുകള്‍ നവീകരിക്കുന്നു; 3.2 ലക്ഷം കിടക്കകള്‍ ഒരുക്കും
തുടക്കത്തില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനു 5000 കോച്ചുകളുടെ നവീകരണം തുടങ്ങി. ഈ 5000 കോച്ചുകളില്‍ 80000 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കാന്‍ കഴിയും.
ന്യൂഡല്‍ഹി: കൊവിഡ്19 പ്രതിരോധ തയ്യാറെടുപ്പുകളുടെ ഭാഗമായി 20,000 കോച്ചുകളില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സായുധ സേനാ മെഡിക്കല്‍ സര്‍വീസസ്, വിവിധ റെയില്‍വേ സോണുകളിലെ മെഡിക്കല്‍ വിഭാഗങ്ങള്‍, ആയുഷ്മാന്‍ ഭാരത് ആരോഗ്യ മന്ത്രാലയം എന്നിവയുമായി കേന്ദ്ര ഗവണ്‍മെന്റ് കൂടിയാലോചനകള്‍ നടത്തി. അഞ്ച് റെയില്‍വേ മേഖലകളിലും ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളുടെ മാതൃക തയ്യാറാക്കിക്കഴിഞ്ഞു.
നവീകരിച്ച 20000 കോച്ചുകളില്‍ 3.2 ലക്ഷം കിടക്കകള്‍ വരെ ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി സജ്ജീകരിക്കാന്‍ കഴിയും. തുടക്കത്തില്‍ ക്വാറന്റൈന്‍, ഐസൊലേഷന്‍ ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനു 5000 കോച്ചുകളുടെ നവീകരണം തുടങ്ങി. ഈ 5000 കോച്ചുകളില്‍ 80000 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കാന്‍ കഴിയും. ഒരു കോച്ചില്‍ 16 ഐസോലേഷന്‍ കിടക്കകളാണ് പ്രതീക്ഷിക്കുന്നത്.
ശീതീകരിക്കാത്തതും ഐസിഎഫും സ്ലീപ്പര്‍ കോച്ചുകളുമാണ് ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. കോച്ചിന്റെ വശങ്ങളിലെ കിടക്കയ്ക്കു സമീപമായി ഉറപ്പിച്ചു വയ്ക്കാവുന്ന വിധത്തില്‍ മെഡിക്കല്‍ വിഭാഗം രണ്ടുവീതം ഓക്‌സിജന്‍ സിലിണ്ടറുകളും സജ്ജീകരിക്കും. എല്ലാ കോച്ചുകളിലെയും നടുഭാഗത്തെ കിടക്ക മാറ്റും.
ക്വാറന്റൈന്‍, ഐസൊലേഷന്‍ കോച്ചുകളുടെയും ട്രെയിനുകളുടെയും പ്രവര്‍ത്തനങ്ങളും വിനിയോഗവും സംബന്ധിച്ച് റെയില്‍വേ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ വിശദമായ നടപടിക്രമം പുറപ്പെടുവിക്കും. ആവശ്യമായ നവീകരണങ്ങള്‍ ഉടന്‍ ആസൂത്രണം ചെയ്യുന്നതിനും ഏറ്റെടുക്കാന്‍ സജ്ജമാകുന്ന തീയതി റെയില്‍വേ ബോര്‍ഡിനെ അറിയിക്കാനും എല്ലാ മേഖലാ റെയില്‍വേകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT