- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനവികതയുടെ മഹത്വം കാത്തുസൂക്ഷിക്കുക: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

പെരിന്തല്‍മണ്ണ: വിശുദ്ധ റമദാനില്‍ നാം നേടിയെടുത്ത വിശുദ്ധിയും സമര്‍പ്പണബോധവും ജീവിതചര്യയാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിത രീതിയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നതെന്ന അടിസ്ഥാന തത്വം ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കഴിയണം.
മാനവികതയുടെ മഹത്വവും, പരസ്പര ബഹുമാനവും പൊതുജീവിതത്തിന്റെ ഭാഗമാകണം. സഹജീവികളോടുള്ള കരുണയും, വാത്സല്യവും നാം ബാധ്യതയായി മനസ്സിലാക്കണം. കുടുംബ, അയല്‍പക്ക ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കണം. സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി ക്ഷേമാന്വേഷണങ്ങള്‍ നടത്താന്‍ മറക്കരുത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുവാനും, പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സാമ്പത്തികമായും, ശാരീരികമായും സഹായിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇരുവരും ഈദ് സന്ദേശത്തില്‍ പറഞ്ഞു.
ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തുന്ന അതിക്രമത്തെ അന്താരാഷ്ട്ര സമൂഹം പ്രതിരോധിക്കണം. ഫലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും, മനുഷ്യത്വമുള്ള എല്ലാവരും അവര്‍ക്കായി നിലകൊള്ളണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
RELATED STORIES
ചര്ച്ച പരാജയം; സമരവുമായി മുമ്പോട്ടെന്ന് ആശമാര്
19 March 2025 9:15 AM GMTകൊല്ലം താന്നിയില് ദമ്പതിമാരും കുഞ്ഞും മരിച്ച നിലയില്
19 March 2025 8:48 AM GMTആശമാരുമായി ചര്ച്ച നടത്താന്‍ തയ്യാറായി സര്ക്കാര്
19 March 2025 6:16 AM GMTസ്വര്ണ വിലയില് വര്ധന
19 March 2025 6:03 AM GMTകളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ച അന്യ സംസ്ഥാനക്കാര്...
19 March 2025 5:30 AM GMTഇന്നും വേനല് മഴയ്ക്ക് സാധ്യത
19 March 2025 4:10 AM GMT