Thiruvananthapuram

മോദി ഭരണം സര്‍വ മേഖലയിലും വിനാശം വിതയ്ക്കുന്നു: മുഹമ്മദ് ഷെഫി

മോദി ഭരണം സര്‍വ മേഖലയിലും വിനാശം വിതയ്ക്കുന്നു: മുഹമ്മദ് ഷെഫി
X
തിരുവനന്തപുരം: മോദി ഭരണം രാജ്യത്തിന്റെ സര്‍വ മേഖലയിലും വിനാശം വിതയ്ക്കുകയാണെന്ന് എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിച്ച ജനമുന്നേറ്റ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിക്കുകയാണ്. പൗരഭൂരിപക്ഷവും ഇന്ന് ഭയചകിതരാണ്.

അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് വര്‍ഗീയതയും വിദ്വേഷവും വെറുപ്പും വിതയ്ക്കുകയാണ് ബിജെപി. രാഷ്ട്രത്തിനു മേല്‍ മതം സ്ഥാപിക്കാനും ജനാധിപത്യം അട്ടിമറിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്.

അധികാര ദുര്‍വിനിയോഗം വ്യാപകമായിരിക്കുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജിയെ ആഴ്ചകള്‍ക്കുള്ളില്‍ ലോക്പാല്‍ ആയി നിയമിച്ചിരിക്കുന്നു.ബാബരി വിധി പറഞ്ഞവര്‍ പാര്‍ലമെന്റില്‍ ഇരിക്കുന്നു. മറ്റൊരു ഭാഗത്തു അന്വേഷണ ഏജന്‍സികളെ സ്വന്തം താല്പര്യ സംരക്ഷണത്തിനുള്ള ചട്ടുകമായി ഉപയോഗിക്കുന്നു. സംഘ പരിവാര അക്രമികളും കൊടുംകുറ്റവാളികളും സൈ്വര്യ വിഹാരം നടത്തുമ്പോള്‍ നിരപരാധികള്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നു. മറ്റൊരു ഭാഗത്തു പ്രതിപക്ഷം പൂര്‍ണമായും നിശബ്ദരാകുന്ന കാഴ്ചയാണ് രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ വീണ്ടെടുക്കാന്‍ ജനാധിപത്യ പോരാട്ടത്തിന് പൗരസമൂഹം തയ്യാറാവണം.ഭരണ ഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ജനകീയ സമരത്തിലൂടെ ജനങ്ങളെ പ്രാപ്തരാക്കുകയാണ് പാര്‍ട്ടി. ഭരണകൂടത്തിന്റെ ലാത്തികള്‍ക്കോ തോക്കുകള്‍ക്കോ ഈ ജനാധിപത്യ പോരാട്ടത്തെ പിടിച്ചു കെട്ടാന്‍ കഴിയില്ലെന്നും അവസാന ശ്വാസം വരെയും ജനതയുടെ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് പ്രാവച്ചമ്പലം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എല്‍ നസീമ, ജില്ലാ ട്രഷറര്‍ ശംസുദ്ദീന്‍ മണക്കാട്, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സബീന ലുഖ്മാന്‍ സംസാരിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.





Next Story

RELATED STORIES

Share it