Latest News

പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം റവന്യൂ മന്ത്രി കെ രാജന്‍

പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം റവന്യൂ മന്ത്രി കെ രാജന്‍
X

തൃശൂര്‍: പീച്ചി ഇടതുകര കനാലിലെ തടസ്സങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കെ എഫ് ആര്‍ ഐ യുടെ ഭാഗത്തെ തടസം പരിഹരിച്ച് മാര്‍ച്ച് 4 ന്

കൂട്ടാല ബ്രാഞ്ച് കനാല്‍, പുത്തൂര്‍ ബ്രാഞ്ച് കനാല്‍ എന്നിവിടങ്ങളിലേക്ക് വെള്ളം തുറന്നുവിടണം. മാര്‍ച്ച് 20 ന് ചിറ്റക്കുന്ന് ഭാഗത്തെ അക്വഡക്റ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി വെള്ളം ഒഴുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പാണഞ്ചേരി, പുത്തൂര്‍,

അളഗപ്പനഗര്‍, തൃക്കൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളം, കൃഷി എന്നീ ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ലഭ്യതയില്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ രാമനിലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പീച്ചി ഡാമില്‍ നിന്ന് കനാല്‍ വഴിയാണ് ഇവിടങ്ങളില്‍ കിണര്‍ റീ ചാര്‍ജിനും കൃഷി ആവശ്യത്തിനും വെള്ളം എത്തിച്ചിരുന്നത്.

കെ.എഫ്.ആര്‍ ഐയുടെ പ്രധാന കെട്ടിടത്തിന്റെ സമീപത്തുള്ള പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിന്റെ ഭാഗമായും പുത്തൂര്‍ പഞ്ചായത്തിലെ പുത്തന്‍ കാട്ടില്‍ നീര്‍പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുമാണ്

ഇടതുകര കനാലിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് രണ്ടിടങ്ങളില്‍ തടസപ്പെട്ടത്. ഇതോടെ വിവിധ പഞ്ചായത്തുകളും കര്‍ഷകരും ഇടതുകര കനാലിലൂടെ വെള്ളം തുറന്ന് വിടാത്തതിലുള്ള പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഉടന്‍ തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും കനാല്‍ വൃത്തിയാക്കല്‍ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി സജു, ജോസഫ് ടാജറ്റ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രന്‍, മോഹനന്‍, പ്രിന്‍സന്‍ തയ്യാലക്കല്‍,

തഹസില്‍ദാര്‍ ടി ജയശ്രീ, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി കെ ജയരാജ്, ജില്ലാ കൃഷി ഓഫീസര്‍ ടി വി ജയശ്രീ, കെ എഫ് ആര്‍ ഐ രജിസ്ട്രാര്‍ ടി പി സജീവ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി സന്ധ്യ,

കൃഷി അസി, ഡയറക്ടര്‍ സത്യവര്‍മ്മ പി സി, റവന്യൂ, കൃഷി, ഇറിഗേഷന്‍, കെ എഫ് ആര്‍ ഐ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കര്‍ഷക സമിതി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it