Latest News

ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണം: ജമാഅത്തെ ഇസ്‌ലാമി

ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണം: ജമാഅത്തെ ഇസ്‌ലാമി
X

മലപ്പുറം: ആര്‍എസ്എസ്സുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാനും സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂരും ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഏത് സംഘടനയ്ക്കും ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്താമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ദുരുദ്ദേശപരമാണ്.

ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിപിഎം വ്യക്തമാക്കണം. ഇത് പ്രതിരോധ യാത്രയല്ല, ധ്രൂവീകരണ യാത്രയാണണ്. ഇന്ത്യയിലെ ഏതുകക്ഷിയുമായും ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല. ആര്‍എസ്എസ്- ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച വിവാദമാക്കിയത് സിപിഎം അജണ്ടയുടെ ഭാഗമാണ്. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ നടത്തിയ ആര്‍എസ്എസ്- സിപിഎം ചര്‍ച്ചയുടെ ഉള്ളടക്കം സിപിഎം വ്യക്തമാക്കണം. ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയുടെ ഉള്ളടക്കം വ്യക്തമാക്കിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it