- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിസ്ഥിതി ലോല പ്രദേശം; വിജ്ഞാപനത്തിനെതിരേ പ്രമേയം പാസാക്കി വയനാട് ജില്ലാ പഞ്ചായത്ത്
ജനങ്ങളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. സങ്കേതത്തോടു ചേര്‍ന്നുള്ള 99.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് എക്കോ സെന്‍സിറ്റീവ് സോണായി (ഇഎസ്ഇസഡ്) കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിക്കുന്നത്.
വയനാട് ജില്ലയിലെ തിരുനെല്ലി, ത്രിശിലേരി, പുല്‍പ്പള്ളി, ഇരുളം, കിടങ്ങനാട്, നൂല്‍പ്പുഴ എന്നി വില്ലേജുകള്‍ ഇഎസ്ഇസഡിന്റെ പരിധിയില്‍ വരും. ഈ മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കരട് വിജ്ഞാപനത്തില്‍ നടപടിയെടുത്തിട്ടില്ല. അതേസമയം, കരട് വിജ്ഞാപനം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വടക്കും തെക്കുമുള്ള ഭാഗത്തെ വന്യജീവി സങ്കേതത്തിന്റെ വിവിധ ദിശകളിലായി 3.4 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയിലാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ അതിര്‍ത്തി കണക്കാക്കുന്നതിനും സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്തുമെന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കുമെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.
ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കുണ്ടാകും. ജലവൈദ്യുതി നിലയങ്ങള്‍, അണക്കെട്ട്, സോമില്ലുകള്‍ സ്ഥാപിക്കല്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കമുള്ള വാണിജ്യ സ്ഥാപനങ്ങളും ചെറിയ തോതില്‍ മാലിന്യമുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങളും ഇഎസ് സോണുകള്‍ക്ക് പുറത്ത് നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കും.
വനവുമായി ചേര്‍ന്നുള്ള മേഖലയായതിനാല്‍ തടിയും വനത്തിലെ മറ്റ് ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും. വലിയ തോതിലുള്ള പോള്‍ട്രി ഫാം, മള്‍ട്ടിപര്‍പ്പസ് ബില്‍ഡിംഗുകള്‍, സോണിനെ ബാധിക്കുന്ന തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം പദ്ധതികള്‍ക്കും അനുവാദമുണ്ടാകില്ല. അതേസമയം, പരിസ്ഥിതിയെ സഹായിക്കുന്ന തരത്തിലുള്ള കുടില്‍ വ്യവസായങ്ങള്‍, ഗ്രീന്‍ ടെകനോളജി, ആഗ്രോ ഫോറസ്റ്ററി പ്രവര്‍ത്തനങ്ങള്‍, പാരന്പര്യേതര ഊര്‍ജം പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
RELATED STORIES
ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTസംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്...
9 Jan 2025 8:00 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTഎസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രതിനിധിസഭ 19ന് പന്തളത്ത്
17 Dec 2024 5:40 PM GMT