Latest News

കെ റെയിലിനെ എതിര്‍ക്കുന്നവരെല്ലാം പിന്തിരിപ്പന്‍മാരാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല: ആര്‍വിജി മേനോന്‍

എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് അഹങ്കാരം

കെ റെയിലിനെ എതിര്‍ക്കുന്നവരെല്ലാം പിന്തിരിപ്പന്‍മാരാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല: ആര്‍വിജി മേനോന്‍
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാവരും പിന്തിരിപ്പന്‍മാരാണ് എന്നു പറയുന്നത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്ന് ഇടതു സഹയാത്രികന്‍ ആര്‍വിജി മേനോന്‍. കെറെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് തിരഞ്ഞെടുത്തത് എങ്ങനെയാണെന്നും അതറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വേക്ക് കേരളത്തോട് അവഗണയാണ്. കേരളത്തിന്റെ വികസനത്തിന് റെയില്‍വേ ഏറ്റവും പ്രധാനപ്പെട്ടതാണ്. പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്തിട്ടും പണി നടക്കാഞ്ഞത് രാഷ്ട്രീയ നേതൃത്വത്തിന്റ ഇച്ഛാശക്തി ഇല്ലായ്മകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വികസനത്തെ വിപണിക്കു വിട്ടു കൊടുക്കരുത്. പദ്ധതിയെ എതിര്‍ക്കുന്നവരെല്ലാവരും പിന്തിരിപ്പന്‍മാരാണ് എന്നു പറയുന്നത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ സംവാദം നാലു വര്‍ഷം മുന്‍പ് നടക്കേണ്ടതായിരുന്നു. എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് അഹങ്കാരമാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.

ഇനി വേണമെങ്കില്‍ നിങ്ങളുമായി ചര്‍ച്ച നടത്താം എന്ന് പറയുന്നതില്‍ ഒരു മര്യാദകേടുണ്ട്. അതിനുപകരം പ്രൊജക്ടിന്റെ വിശദവിവരങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് വ്യാപകമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. ഇത്തരം ആശയങ്ങള്‍ ആരുടെയെങ്കിലും തലച്ചോറില്‍ മുട്ടിമുളയ്ക്കുന്നതല്ല. വിദേശത്ത് ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിച്ച വൈദഗ്ധ്യമുള്ളവരുണ്ട്. പലതരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ റെയില്‍ വികസനത്തിന് ഏറ്റവും ഉപയുക്തമായ ഏതുതരം പ്രൊജക്ടാണ് വേണ്ടത് എന്ന് തീരുമാനിച്ചിട്ട് വേണമായിരുന്നു നമ്മള്‍ മുമ്പോട്ട് പോകേണ്ടിയിരുന്നത്.

ബ്രോഡ്‌ഗേജ് പാതയില്‍ സ്പീഡ് ട്രെയിന്‍ ഓടിക്കുന്നുണ്ട്. അതിവേഗ ട്രെയിനുകള്‍ക്ക് എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം പാത സാധ്യമാണ്. അതിനുള്ള പഠനം നടക്കണം, അതുമായി സില്‍വര്‍ ലൈന്റെ ചെലവ് താരതമ്യം ചെയ്യുകയാണ് വേണ്ടത്. സ്റ്റാന്‍ഡേര്‍ഡ് ഗേജ് കൊണ്ടുവന്ന് ട്രെയിന്‍ ഓടിക്കുമെന്ന് പറയരുത്. ജപ്പാന്റെ സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കാനാണ് ഒരു ശതമാനം നിരക്കില്‍ വായ്പ തരുന്നത്. ഏത് സാങ്കേതിക വിദ്യയാണ് വേണ്ടത് എന്നത് നമ്മളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it