- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണം; ഉത്തരവായി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരു സ്വതന്ത്ര സര്‍ക്കാര്‍ കമ്പനി
കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ തന്നെയായിരിക്കും പുതിയ കമ്പനിയുടെ എക്‌സ് ഒഫീഷ്യോ ചെയര്‍മാനും മാനേജിങ് ഡയറക്ടറും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഇന്റലിജന്റ് സെന്‍ട്രല്‍ കണ്‍ട്രോള്‍ സെന്ററിന് കീഴില്‍ പുതിയ ബസുകള്‍, സംസ്ഥാന പദ്ധതികള്‍ക്ക് കീഴിലുള്ള ബസുകള്‍, കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള ദീര്‍ഘദൂര ബസുകള്‍ എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതും പുതിയ കമ്പനിക്ക് കീഴിലായിരിക്കും. കൂടാതെ പ്രവര്‍ത്തന ചെലവുകള്‍ക്കും കെഎസ്ആര്‍ടിസിക്ക് കിഫ്ബി നല്‍കുന്ന വായ്പ തിരിച്ചടയ്ക്കലിനുശേഷം 'സ്വിഫ്റ്റിന്റെ' എല്ലാ വരുമാനവും കോര്‍പ്പറേഷന് അവരുടെ ജീവനക്കാരുടെ വായ്പകള്‍, കടങ്ങള്‍, ക്ഷേമച്ചെലവുകള്‍ എന്നിവയ്ക്ക് ചിലവഴിക്കുന്നതിനും വേണ്ടി ഉപയോഗിക്കാന്‍ കഴിയും. ഇതോടൊപ്പം അഞ്ച് താല്‍ക്കാലിക സീനിയര്‍ മാനേജര്‍മാരുടെ പോസ്റ്റും സൃഷ്ടിച്ചിട്ടുണ്ട്. ഇവരെ കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതിന് വേണ്ടി സിഎംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രാരംഭ ചിലവുകള്‍ക്കായി മന്ത്രി സഭ 15 കോടി അനുവദിച്ചിട്ടുണ്ട്. കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം ഒരുകോടി രൂപയാണ്.
കെഎസ്ആര്‍ടിസി സിഎംഡി തന്നെയായിരിക്കും കെഎസ്ആര്‍ടിസി സിഫ്റ്റിന്റേയം എക്‌സ് ഓഫിഷ്യോ, പൂര്‍ണ്ണമായും പ്രഫഷണല്‍സ് അടങ്ങിയ 8 അംഗ ബോര്‍ഡായിരിക്കും കെഎസ്ആര്‍ടിസി സിഫ്റ്റിന്റെ മാനേജ്‌മെന്റ്. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, ധനകാര്യ സെക്രട്ടറി കൂടാതെ ഈ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള പ്രഗത്ഭര്‍ ആണുള്ളത്.
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരു സ്വതന്ത്ര സര്‍ക്കാര്‍ കമ്പനിയായിരിക്കും, എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് നിയമപരമായി ചെറിയൊരു വേര്‍തിരിവ് ഉണ്ടാകും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം കെഎസ്ആര്‍ടിസിയെ ആശ്രയിച്ചിരിക്കും. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും കെഎസ്ആര്‍ടിസിയുടെ മറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഉപയോക്തൃ നിരക്കുകള്‍ നല്‍കും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ ബസ്, ബസ് റൂട്ട്, ബസ് ഡിപ്പോ തുടങ്ങിയവയും ഉള്‍പ്പെടും. ബസുകളുടെ അറ്റകുറ്റപ്പണി, പരിപാലനം, ഡിപ്പോയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ തുടങ്ങിയവ ഈ സേവനങ്ങളില്‍ ഉള്‍പ്പെടും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കരാറും ഉണ്ടാകും. പുതിയ കമ്പനിയുടെ കാലാവധി 10 വര്‍ഷത്തേക്കാണ്. കെഎസ്ആര്‍ടിസിയില്‍ നിന്ന് പുറത്താക്കിയ എംപാനല്‍ ജീവനക്കാരെ 'കെഎസ്ആര്‍ടിസി സ്വിഫ്റ്റ്' ല്‍ പുനരധിവസിപ്പിക്കുകയും ചെയ്യും. ഉയര്‍ന്ന മാനേജ്‌മെന്റ് ഉള്‍പ്പെടെ 'കെഎസ്ആര്‍ടിസി സ്വിഫ്റ്റ്' ലെ എല്ലാ ജീവനക്കാരെയും താല്‍ക്കാലിക അടിസ്ഥാനത്തില്‍ മാത്രമേ നിയമിക്കുകയുള്ളൂ, അവരെ ഒരിക്കലും സ്ഥിരപ്പെടുത്തുകയില്ല. ഈ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും കെഎസ്ആര്‍ടിസിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ആവശ്യമെങ്കില്‍ അധിക ഓപ്പറേറ്റിംഗ് / സൂപ്പര്‍വൈസറി സ്റ്റാഫുകളെ കെഎസ്ആര്‍ടിസിയില്‍ നിന്ന് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ വിന്യസിക്കും. എല്ലാ ഉദ്യോഗസ്ഥരെയും സ്റ്റാഫുകളെയും അവര്‍ ഏറ്റെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഏര്‍പ്പെടുത്തൂ.
ക്ലിഫ്ബിയില്‍ നിന്ന് വായ്പയെടുത്ത് വാങ്ങുന്ന പുതിയ സിഎന്‍ജി ബസുകളും ഇലക്ട്രിക് ബസുകളും കെഎസ്ആര്‍ടിസി സിഫ്റ്റിന് കീഴിലായിരിക്കും. ഇതിനുപുറമെ, കെഎസ്ആര്‍ടിസി നടത്തുന്ന ദീര്‍ഘദൂര സേവനങ്ങളും ഘട്ടം ഘട്ടമായി സ്വിഫ്റ്റിലേക്ക് മാറ്റും. നിലവിലുള്ള മൂന്ന് (നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത്) സോണുകള്‍ക്ക് പുറമേ നാലാമത്തെ സ്വതന്ത്ര ലാഭ കേന്ദ്രമായി 'കെഎസ്ആര്‍ടിസി സ്വിഫ്റ്റ്' പ്രവര്‍ത്തിക്കും. 10 വര്‍ഷത്തേക്കാണ് കമ്പനി രൂപീകരിക്കുന്നത്. ആ സമയം കെഎസ്ആര്‍ടിസിയില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട എല്ലാ സ്വത്തുക്കളും ഈ കാലയളവിന്റെ അവസാനത്തില്‍ കോര്‍പ്പറേഷന് തിരികെ നല്‍കും. തിരുവനന്തപുരത്തെ ആനയറയിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് നിര്‍ദ്ദിഷ്ട കമ്പനിയുടെ ആസ്ഥാനം താല്‍ക്കാലികമായി സ്ഥാപിക്കും. എല്ലാ ദീര്‍ഘദൂര സേവനങ്ങളും ആനയറ സ്‌റ്റേഷനില്‍ നിന്ന് ആരംഭിച്ച് അവസാനിപ്പിക്കും. ആവശ്യമായ ഫീഡര്‍ സേവനങ്ങള്‍ സമീപത്തെ അഞ്ച് ഡിപ്പോകളില്‍ നിന്ന് ഈ സ്‌റ്റേഷനിലേക്ക് ആവശ്യമുള്ള ഇടവേളകളില്‍ ഫീഡര്‍ സര്‍വ്വീസ് നടത്തും.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്...
17 Nov 2024 5:42 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്
17 Nov 2024 5:19 PM GMTസയോണ് വിമാനത്തിന് അനുമതി നിഷേധിച്ച് തുര്ക്കി; അസര്ബൈജാന്...
17 Nov 2024 12:26 PM GMTനെതന്യാഹുവിന്റെ വീടിന് നേരെ 'ഫ്ളെയര് ബോംബ്' ആക്രമണം
17 Nov 2024 2:24 AM GMTലെബനാനില് ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്
16 Nov 2024 5:17 PM GMTജപ്പാന് രാജകുമാരി യുറികോ അന്തരിച്ചു; 101 വയസായിരുന്നു
16 Nov 2024 7:03 AM GMT