Latest News

'നോ ടു ഡ്രഗ്‌സ്': ലഹരിക്കെതിരേ കേരളപ്പിറവി ദിനത്തില്‍ സംരക്ഷണ ശൃംഖല

നോ ടു ഡ്രഗ്‌സ്: ലഹരിക്കെതിരേ കേരളപ്പിറവി ദിനത്തില്‍ സംരക്ഷണ ശൃംഖല
X

തിരുവനന്തപുരം: മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരേ നടക്കുന്ന 'നോ ടു ഡ്രഗ്‌സ്' ബഹുജന ക്യാംപെയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല തീര്‍ക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിവരുന്നു. ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിളംബര ജാഥകള്‍, കൂട്ടയോട്ടം, റാലികള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

ലഹരിക്കെതിരായ കേരളത്തിന്റെ പ്രഖ്യാപനമായിട്ടാണു ലഹരി വിരുദ്ധ സംരക്ഷണ ശൃംഖലയൊരുക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശൃംഖലയില്‍ അണിനിരക്കും. വിദ്യാലയങ്ങള്‍ക്കും കലാലയങ്ങള്‍ക്കും ചുറ്റിലായാണു സംരക്ഷണ ശൃംഖലയൊരുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും പല സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളില്‍ ദീര്‍ഘമായ ശൃംഖലകളൊരുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ ശൃംഖലയൊരുക്കുന്നതിനു മുന്നോടിയായി ഒക്ടോബര്‍ 22ന് എല്ലാ നിയോജക മണ്ഡലങ്ങളിലും നിമസഭാ സാമാജികരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ ദീപം തെളിക്കും. ബോധവത്കരണ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24നു വീടുകളില്‍ ലഹരിക്കെതിരേ ദീപം തെളിക്കും. പരിപാടികളുടെ ചിട്ടയായ ആസൂത്രണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it