Latest News

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ

ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവിൽ
X

കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ പയ്യോളിക്കും വടകരക്കുമിടയില്‍ വച്ചായിരുന്നു സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്.അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Next Story

RELATED STORIES

Share it