Latest News

2500 പുതിയ വസതികളുമായി ഖത്തർ

2500 പുതിയ വസതികളുമായി ഖത്തർ
X

ദോഹ: 2,500 അവധിക്കാല വസതികൾക്ക് ലൈസൻസ് നൽകി ഖത്തർ ടൂറിസം. ലോകകപ്പ് ആരാധകർക്ക് താമസിക്കാനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ലക്‌ഷ്യം. ഗുണനിലവാരം, സുരക്ഷ, സൗകര്യങ്ങൾ, ആരോഗ്യ ചട്ടങ്ങൾ, എത്തിപ്പെടാനുള്ള സൗകര്യം, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ ഘടകങ്ങൾ ആസ്പദമാക്കിയുള്ള വിലയിരുത്തലുകൾക്കു ശേഷമാണ് അവധിക്കാല വസതികൾക്കു ലൈസൻസ് നൽകിയത്.

2,500 അവധിക്കാല വസതികളിലായി ആറായിരത്തിലധികം മുറികളാണുള്ളത്. 2,500 വസതികളിൽ 1,800 അപ്പാർട്‌മെന്റുകളും 700 വില്ലകളുമാണ്.


ഇവ ഭൂരിഭാഗവും പേൾ ഖത്തറിലും ലുസെയ്ൽ സിറ്റിയിലുമാണെന്ന് ഖത്തർ ടൂറിസം ടൂറിസ്റ്റ് ലൈസൻസിങ് ഡയറക്ടർ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ലൈസൻസ് അനുവദിച്ചതിൽ നൂറിലധികം പാർപ്പിട യൂണിറ്റുകൾ പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായാണ്. നാലംഗ കുടുംബങ്ങൾക്ക് താമസിക്കാൻ ഉചിതമായ 600 പാർപ്പിട യൂണിറ്റുകളുമുണ്ടെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it