- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തൃശൂരില്‍ ബിജെപി സിപിഎം ഗൂഢാലോചന നടത്തി. പൂരം കലക്കി കൊണ്ട് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശന്‍ പറഞ്ഞു. തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരില്‍ തോല്‍ക്കാന്‍ പല കാരണങ്ങള്‍ ഉണ്ട്. കരുവന്നൂര്‍ കേസില്‍ സിപിഎം നേതാക്കള്‍ ഭയത്തിലായിരുന്നു. സിപിഎം ബിജെപി അവിഹിത ബന്ധം നിയമസഭ തിരഞ്ഞെടുപ്പില്‍ തുടങ്ങിയതാണ്. പ്രകാശ് ജാവദേക്കര്‍ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായും മുഖ്യമന്ത്രിയുമായും നിരന്തര കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
ആലത്തൂരിലെ തോല്‍വി ചെറിയ വോട്ടിനാണ്. സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ വീഴ്ചകള്‍ തിരഞ്ഞെടുപ്പ് കാലത്ത് തുറന്ന് കാണിക്കാനായി. ദേശീയ തലത്തില്‍ തിളക്കമായ മുന്നേറ്റമാണുണ്ടായത്. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. അതാണ് തൃശ്ശൂരിലെ തോല്‍വിക്ക് കാരണമെന്ന് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സിഎഎ പ്രചരണം ഏറ്റില്ല. പിണറായി വിജയന്‍ മുസ് ലീം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മ പരിശോധന നടത്തണമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫിന്റെ ജയത്തില്‍ വോട്ടര്‍മാരെ അഭിനന്ദിക്കുകയാണ്. കേരളത്തിലേത് അഭിമാനമായ ജയമാണെന്നും യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശന്‍ പറഞ്ഞു.
RELATED STORIES
വാഹന പരിശോധന: ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് നോട്ടിസ്...
19 April 2025 5:36 AM GMTഅവസാനം ടുവാലുവിലും എടിഎം എത്തി; കേക്ക് മുറിച്ച് ആഘോഷിച്ച്...
19 April 2025 4:09 AM GMTകേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം
19 April 2025 3:53 AM GMTഅമൃത്പാല്‍ സിംഗ് എംപിയുടെ എന്‍എസ്എ കരുതല്‍ തടങ്കല്‍ നീട്ടി
19 April 2025 3:42 AM GMTവഖ്ഫ് ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു
19 April 2025 3:27 AM GMTസ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്ക് 'സ്ത്രീയാണെന്ന്' അവകാശപ്പെടാന്‍...
19 April 2025 3:04 AM GMT