India

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; 541 മരണം, രോഗമുക്തി നിരക്ക് 97.36 ശതമാനം

രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ്; 541 മരണം, രോഗമുക്തി നിരക്ക് 97.36 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,831 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 541 മരണവും റിപോര്‍ട്ട് ചെയ്തു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.3 ശതമാനമാണ്. 39,258 പേര്‍ 24 മണിക്കൂറിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,08,20,521 ആയി ഉയര്‍ന്നു. 4,24,351 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയോളവും കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ കര്‍ശനമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.42 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34 ശതമാനവുമാണ്. ഏതാനും ദിവസങ്ങളായി അഞ്ച് ശതമാനത്തില്‍ താഴെ തുടരുകയാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ നടത്തിയത് 46.82 കോടി പരിശോധനകളാണ് നടത്തിയത്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 47.02 കോടി ഡോസ് വാക്‌സിനാണ്.

Next Story

RELATED STORIES

Share it