- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളിത്തിരയില്‍ ഭാഗ്യ പരീക്ഷണത്തിന് കെ വി തോമസ്; രംഗപ്രവേശം മന്ത്രിയായി
റോയി പല്ലിശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്ന ചലച്ചിത്രത്തിലാണ് കെ വി തോമസ് സാംസ്‌കാരിക മന്ത്രിയായി വേഷമിടുന്നത്.കെ വി തോമസ് എന്ന പേരില്‍ തന്നെയാണ് അഭിനയിക്കുന്നത്.കെ വി തോമസ് എന്ന പേരില്‍ തന്നെയാണ് അഭിനയിക്കുന്നത്.കെ വി തോമസ് തന്നെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിനും ശബ്ദം നല്‍കുന്നത്.

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ് വീണ്ടും മന്ത്രിയായി. സംസ്ഥാന മന്ത്രിസഭയിലോ കേന്ദ്രമന്ത്രിസഭയിലോ അല്ല മറിച്ച് സിനിമയിലാണെന്ന് മാത്രം.റോയി പല്ലിശേരി സംവിധാനം ചെയ്യുന്ന ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്ന ചലച്ചിത്രത്തിലാണ് കെ വി തോമസ് സാംസ്‌കാരിക മന്ത്രിയായി വേഷമിടുന്നത്.കെ വി തോമസ് എന്ന പേരില്‍ തന്നെയാണ് അഭിനയിക്കുന്നത്.കെ വി തോമസ് തന്നെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിനും ശബ്ദം നല്‍കുന്നത്. കൊച്ചിയിലെ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ ഡബ്ബിംഗും നടന്നു വരികയാണ്.
ജീവിതം തന്നെയാണ് അഭിനയമെന്നും റോയി പല്ലിശേരി തന്റെ സുഹൃത്താണെന്നും കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കെ വി തോമസിന് അനുയോജ്യമായ വേഷമായതിനാലാണ് അദ്ദേഹത്തെ തന്നെ അഭിനയിപ്പിക്കാന്‍ താന്‍ സമീപിച്ചതെന്ന് സംവിധായകന്‍ റോയി പല്ലിശേശി പറഞ്ഞു.ഇദ്ദേഹത്തിന്റെ ഇഷ്ട നാടായ കുമ്പളങ്ങിയിലാണ് ഷൂട്ടിംഗ് നടത്തിയത്.ഇരിങ്ങാലക്കുട,തൃശൂര്‍,വാടാനപ്പിള്ളി, എറണാകുളം എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്.ഒരു നടനെ ഒരു സിനിമയ്ക്കായി 46ല്‍പരം രൂപമാറ്റങ്ങള്‍ ചെയ്തതിന് ഗിന്നസും യുആര്‍എഫ് വേള്‍ഡ് റെക്കാര്‍ഡും 42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടിയിട്ടുള്ള റോയി പല്ലിശേരിയുടെ മൂന്നാമത്തെ ചിത്രമാണ് ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി.
ആര്‍എസ് വി എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ സജീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍വ്വീകര്‍ ചെയ്ത ക്രൂരഹത്യയ്ക്ക് ബലിയാടാകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.സലിം കുമാര്‍,കോട്ടയം പ്രദീപ്,മജീദ്,നന്ദകിഷോര്‍, റോയി പല്ലിശേരി, ശാജു ശ്രീധര്‍, ജെയിംസ് പാറയ്ക്കല്‍, സിദ്ധരാജ്,കൊല്ലം തുളസി,മനുരാജ്,സൂര്യകാന്ത്, ശിവദാസ് മട്ടന്നൂര്‍,റോളി ബാബു,വിജു കൊടുങ്ങല്ലൂര്‍,ചിറ്റൂര്‍ ഉണ്ണികൃഷ്ണന്‍,മണി മേനോന്‍,മുഹമ്മദ് നിലമ്പൂര്‍, അമീര്‍ഷാ,സയനന്‍,പ്രേമാനന്ദ് ആലുക്കല്‍,സതീഷ് അമ്പാടി,ശോഭന്‍ ദേവ്,ഗൗരി പാര്‍വ്വതി,രേണുക,അംബിക മോഹന്‍,അമ്പിളി സുനില്‍,ഗീതാ വിജയന്‍,ചാള മേരി,രശ്മ,സ്‌റ്റെഫി,ആനീസ് അബ്രാഹം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.മീര റോയ് ആണ് തിരക്കഥ സംഭാഷണം.ഷാജി ജേക്ക്ബ്,നിതിന്‍ കെ രാജ് എന്നിവരാണ് ഡിഒപി ചെയ്യുന്നത് ജോസ് വരാപ്പുഴയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
RELATED STORIES
വിദ്യാര്ഥികളെക്കൊണ്ട് 'ജയ് ശ്രീറാം' വിളിപ്പിച്ച് തമിഴ്നാട് ഗവര്‍ണര്‍
14 April 2025 11:26 AM GMTതൊഴുത്ത് ഉടമയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ആറ് ഹിന്ദുത്വ 'പശു...
14 April 2025 6:20 AM GMT30 നവജാത ശിശുക്കളെ തട്ടിയെടുത്ത് സമ്പന്നര്‍ക്ക് വിറ്റ മൂന്നു പേര്...
14 April 2025 5:43 AM GMTസംഭല്‍ ബിജെപിയുടെ അടുത്ത കാശിയും മഥുരയുമോ?
14 April 2025 5:09 AM GMTനൊബേല്‍ ജേതാവായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് മാരിയോ വര്‍ഗാസ് യോസ...
14 April 2025 4:42 AM GMTസിപിഎം നേതാവിന്റെ പ്രതിമ പൊളിച്ച സ്ഥലത്ത് ശ്രീരാമ പ്രതിമ സ്ഥാപിച്ചു
14 April 2025 3:55 AM GMT