Kerala

കൊവിഡ്-19: അതിര്‍ത്തി റോഡു തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

കേരളത്തില്‍ നിന്നും കര്‍ണാടകയിലെ ആശുപത്രിയില്‍ അടിയന്തരചികില്‍സയക്കായി എത്തുന്ന രോഗികള്‍ക്കായി കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേയിലെ തടസം നീക്കി തുറന്നു കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി നിര്‍ദേശം നല്‍കണം.രോഗികളെയുമായി വരുന്ന വാഹനങ്ങള്‍ക്ക് രണ്ടു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യാതൊരു തടസവും ഉണ്ടാകാന്‍ പാടില്ല. വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും മനുഷ്യജീവന്‍ പണയം വെയ്ക്കരുതെന്നും കോടതി വ്യക്തമാക്കി

കൊവിഡ്-19: അതിര്‍ത്തി റോഡു തുറക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി നിര്‍ദേശം നല്‍കണമെന്ന്  കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കര്‍ണാടക അടച്ച കേരള-കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടിസ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. കേരള-കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വീഡിയോ കോണ്‍ഫ്രന്‍സ് വഴി സിറ്റിംഗ് നടത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നും കര്‍ണാടകയിലെ ആശുപത്രിയില്‍ അടിയന്തരചികില്‍സയക്കായി എത്തുന്ന രോഗികള്‍ക്കായി കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേയിലെ തടസം നീക്കി തുറന്നു കൊടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന് അടിയന്തരമായി തന്നെ നിര്‍ദേശം നല്‍കണം.രോഗികളെയുമായി വരുന്ന വാഹനങ്ങള്‍ക്ക് രണ്ടു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ യാതൊരു തടസവും ഉണ്ടാകാന്‍ പാടില്ല. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുളള പ്രശ്‌നമായതുകൊണ്ട് അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും മനുഷ്യജീവന്‍ പണയം വെയ്ക്കരുതെന്നും കോടതി വ്യക്തമാക്കി.

ചികില്‍സ നിഷേധിക്കുന്ന നടപടി ഭരണഘടനയുടെ 21ാം ആര്‍ടിക്കിളിന്റെ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.കര്‍ണാടക നിലവില്‍ സ്വീകരിച്ചിരിക്കുന്ന നടപടി ദുരന്ത നിവാരണ നിയമ പ്രകാരം കേന്ദ്രആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 24 ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഈ നിര്‍ദേശ പ്രകാരം ഒരു സംസ്ഥാനത്തിന് രണ്ടു സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അവശ്യസര്‍വീസ് തടയാന്‍ കഴിയില്ല.ദേശിയ പാത ആക്ട് പ്രകാരം ദേശിയ പാതയിലെ സഞ്ചാരം തടസപെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.വിഷയത്തില്‍ ഇടപെന്‍ കേരള ഹൈക്കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് കര്‍ണാടകയുടെ വാദവും ഹൈക്കോടതി തള്ളി.

Next Story

RELATED STORIES

Share it