- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 14 പേര്‍ക്ക്
ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 വയസുള്ള 3 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കൊല്ലം സ്വദേശി ഇന്ന് രോഗമുക്തി നേടി.ഇന്ന് 959 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 861 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.13357 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 14 പേര്‍ക്ക്.ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 19 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 14ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള ചുള്ളിക്കല്‍ സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള ഇടപ്പള്ളി സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 52 വയസുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 18ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂണ്‍ 22 ന് കുവൈറ്റ് - കോഴിക്കോട് വിമാനത്തിലെത്തിയ 34 വയസുള്ള പാറക്കടവ് സ്വദേശി, ജൂണ്‍ 16ന് സെക്കന്ദരാബാദില്‍ നിന്ന് റോഡ് മാര്‍ഗം എത്തിയ 48 വയസുള്ള കോതമംഗലം സ്വദേശി, ജൂണ്‍ 24 ന് മംഗള എക്‌സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ 56 വയസുള്ള റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിയായ 14 വയസുള്ള കുട്ടിയുടെ കുടുംബത്തിലെ 41, 16, 7 വയസുള്ള 3 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുടുംബാംഗങ്ങളുടെ സ്രവ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെയും 3 കുടുംബാംഗങ്ങളുടെയും ഫലം പോസിറ്റീവ് ആയത്.കൂടാതെ എറണാകുളത്ത് ഒരു സ്വകാര്യ വ്യാപാര സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലി നോക്കുന്ന 20 വയസുള്ള തൃശ്ശൂര്‍ ചേലക്കര സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കൊല്ലം സ്വദേശി ഇന്ന് രോഗമുക്തി നേടി.ഇന്ന് 959 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 861 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13357 ആണ്. ഇതില്‍ 11647 പേര്‍ വീടുകളിലും, 554 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1156 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്ന് 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 3 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ 216 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് 168 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്‌സിലുമായി 164 പേരും ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 3 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികില്‍സയിലുണ്ട്.ഇന്ന് ജില്ലയില്‍ നിന്നും 200 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 247 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.ഇതില്‍ 14 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 335 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT