Kerala

സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്;ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണം

നേരത്തെ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഹാജരാകുന്നത് നീണ്ടു പോകുകയായിരുന്നു.കൊവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സി എം രവീന്ദ്രന് ഇ ഡിയുടെ നോട്ടീസ്;ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണം
X

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇ ഡിയുടെ നോട്ടീസ്.ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.നേരത്തെ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഹാജരാകുന്നത് നീണ്ടു പോകുകയായിരുന്നു.കൊവിഡ് മുക്തനായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിയും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും അറസ്റ്റു ചെയ്തിരുന്നു.ശിവശങ്കറുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറെയും ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ ഈ രണ്ട് അപേക്ഷകളും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയെയും സരിത്തിനെയും നേരത്തെ തന്നെ കസ്റ്റംസ് ചോദ്യം ചെയ്ത് അറസ്റ്റു ചെയ്തിരുന്നു. ഇതിനിടയില്‍ നടത്തിയ അന്വേഷണത്തിലാണ് വിദേശത്തേക്ക് ഇവര്‍ ഡോളര്‍ കടത്തും നടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ഇവരെ പ്രതിചേര്‍ത്തതും.സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ ഇന്നലെ കസ്റ്റംസ് കാക്കനാട് ജില്ലാ ജെയിലില്‍ എത്തി അറസ്റ്റു രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര വനിതാ ജെയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തിരുന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നുവെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും സ്വര്‍ണക്കടത്ത് രീതികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇതിനിടയില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഒന്നാം പ്രതി പി എസ് സരിത്,രണ്ടാം പ്രതി കെ ടി റമീസ്,അഞ്ചാം പ്രതി ജലാല്‍,ആറാം പ്രതി ഷാഫി എന്നിവരെ കൊഫെപോസ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവായി.കസ്റ്റംസിന്റെ റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി.പ്രതികള്‍ പുറത്തിറങ്ങിയാല്‍ രാജ്യത്തെ സാമ്പത്തിക സുരക്ഷ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കരുതല്‍ തടങ്കലിലേക്ക് ഇവരെ മാറ്റുന്നത്.നിലവില്‍ പ്രതികള്‍ റിമാന്റില്‍ കഴിയുന്ന ജെയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജെയിലധികൃതര്‍ക്ക് ഉത്തരവ് കൈമാറി.നേരത്തെ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലിലേക്ക് മാറ്റിയിരുന്നു.

Next Story

RELATED STORIES

Share it