- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേമം ബിജെപിയുടെ ഗുജറാത്തെന്ന് കുമ്മനം രാജശേഖരന്‍; നേമത്തെ ജനങ്ങളെ കുമ്മനം അപമാനിച്ചെന്ന് ചെന്നിത്തല
നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോള്‍ നേമം ബിജെപിയെ കൈവിട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്താണെന്നും പാര്‍ട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മല്‍സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി ഇതെ സംബന്ധിച്ച് യാതൊരു തീരുമാനവുമെടുത്തിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോള്‍ നേമം ബിജെപിയെ കൈവിട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
സ്വകാര്യചാനലിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. രാഷ്ട്രീയത്തിന് അപ്പുറം സാംസ്‌കാരിക, ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാളാണ് താന്‍. പല സ്ഥലങ്ങളില്‍ കെട്ടിടം നോക്കി. ഒടുവില്‍ വീടുകിട്ടിയത് ശാസ്ത്രി നഗറിലാണ്. അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളൂ-പുതിയ വീടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കുമ്മനം വ്യക്തമാക്കി. നേമത്ത് വീടെടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മല്‍സരിക്കാനായി ഓഫിസ് തുറന്നുവെന്ന അര്‍ഥത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുമ്മനത്തിന്റെ വിവാദപ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. നേമത്തെ ഗുജറാത്തെന്ന് വിളിക്കുന്നത് അവിടുത്തെ ജനങ്ങള്‍ക്ക് അപമാനമാണെന്നും മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നാടാണ് ഗുജറാത്തെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി. നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ടുപോവുന്നത്. യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അത് ഈ തിരഞ്ഞെടുപ്പില്‍ തെളിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഐഎസ്എല്; തുടര്ച്ചയായ മൂന്നാം മല്സരത്തിലും ബ്ലാസ്റ്റേഴ്സിന്...
7 Nov 2024 4:18 PM GMTചൂരല്മലയിലെ ഭക്ഷ്യ വസ്തുക്കളില് പുഴു; അന്വേഷണം നടത്താന് നിര്ദേശം...
7 Nov 2024 3:49 PM GMTമജ്ജ മാറ്റിവയ്ക്കല് ശസ്ത്രക്രിയയെ തുടര്ന്ന് പ്ലസ് വണ്...
7 Nov 2024 3:33 PM GMTപി പി ദിവ്യയ്ക്കെതിരേ സിപിഎം നടപടി; പദവികളില്നിന്ന് നീക്കി,...
7 Nov 2024 3:27 PM GMTഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
7 Nov 2024 1:30 PM GMTകാനഡയിലെ കോണ്സുലര് കാംപുകള് ഇന്ത്യ നിര്ത്തി വയ്ക്കുന്നു
7 Nov 2024 1:27 PM GMT