- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ പഠന സൗകര്യം: സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കണം-കെഎടിഎഫ്

എറണാകുളം: കംപ്യൂട്ടറോ ടിവിയോ മൊബൈല്‍ ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ അകറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന രാജ്യത്ത് പഠനസൗകര്യങ്ങള്‍ ഒരുക്കാതെ ആ ചുമതല അധ്യാപകരുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗാഡ്ജറ്റുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണം. ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠന സൗകര്യം ഒരുക്കണം. പ്ലസ് വണ്‍ സീറ്റുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്ന മലബാറില്‍ ആവശ്യത്തിനനുസരിച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി മാഹിന്‍ ബാഖവി പ്രമേയം അവതരിപ്പിച്ചു. എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ് മദനി, സി എച്ച് ഫാറൂഖ്, പി കെ ഷാക്കിര്‍, നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്‍ ലത്തീഫ്, സി എസ് സിദ്ദീഖ്, മുഹ്‌സിന്‍ പാദൂര്‍, കെ കെ റംല, കെ പി വഹീദ, സി ടി സുബൈദ, മുഹമ്മദ് യാസീന്‍, മുഹമ്മദ് ഫൈസല്‍ ആലപ്പുഴ, ഇബ്രാഹീം കണ്ണൂര്‍, നൗഫല്‍ കോഴിക്കോട്, മുജീബ് തിരുവനന്തപുരം, ജാഫര്‍ വയനാട്, അന്‍വര്‍ കൊല്ലം, എം ടി എ നാസര്‍, ഇഖ്ബാല്‍ പത്തനംതിട്ട ചര്‍ച്ചയില്‍ പങ്കെടുത്തു.
Online Learning Facility: Government Must Take Responsibility-KATF
RELATED STORIES
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണം: ആവര്‍ത്തിച്ച് ഹൈക്കോടതി
10 April 2025 8:21 AM GMTകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സാധാരണ ജനങ്ങളെ കൊള്ളയടിച്ച...
10 April 2025 8:08 AM GMTഅന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ ഉഗാണ്ടന്‍ സ്വദേശിനിയായ യുവതി...
10 April 2025 6:59 AM GMTമംഗളൂരുവില്‍ മലയാളികളെ കൊന്ന് കാസര്‍കോട്ട് കുഴിച്ചിട്ടെന്ന കേസിലെ...
10 April 2025 5:29 AM GMTകോട്ടയം നഴ്സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം
10 April 2025 5:09 AM GMTചക്കിട്ടപ്പാറയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; ആടിനെ കൊന്നു
10 April 2025 4:20 AM GMT