Kerala

പൊതുമേഖല സംരക്ഷിക്കുക എന്നതില്‍ കുറഞ്ഞ ഒരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ല: എളമരം കരീം എംപി

കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപനവും അതിനായി ഏറ്റെടുത്ത ഭൂമിയും വില്‍ക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ ഭൂമിയാണിത് അതിന് വില പറയാന്‍ എത്തുന്ന ഒരാളെയും ഈ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

പൊതുമേഖല സംരക്ഷിക്കുക എന്നതില്‍ കുറഞ്ഞ ഒരു ഒത്തുത്തീര്‍പ്പിനും തയ്യാറല്ല: എളമരം കരീം എംപി
X

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതില്‍ കുറഞ്ഞ ഒരു ഒത്തുത്തീര്‍പ്പിനും കേരളത്തിലെ തൊഴിലാളികള്‍ ഒരുക്കമല്ലെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ എറണാകുളം ടൗണ്‍ ഹാളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സംഘടിപ്പിച്ച സംയുക്ത തൊഴിലാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആ തീരുമാനം പ്രധാനമന്ത്രിയുടെ മുന്നില്‍ വരെ എത്തിക്കുവാന്‍ നമുക്ക് സാധിക്കണം.

കേരളത്തിലെ ഒരു പൊതുമേഖല സ്ഥാപനവും അതിനായി ഏറ്റെടുത്ത ഭൂമിയും വില്‍ക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ ഭൂമിയാണിത് അതിന് വില പറയാന്‍ എത്തുന്ന ഒരാളെയും ഈ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, എഐടിയുസി ജില്ലാ സെകട്ടറി കെ എന്‍ ഗോപി, എച്ച്എംഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഷ്, സേവ സംസ്ഥാന സെക്രട്ടറി സോണിയ ജോര്‍ജ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കര്‍, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ്,

എസ്ടിയു ദേശീയ പ്രസിഡന്റ് ഡി രഘുനാഥ് പനവേലി, ജെടിയു സംസ്ഥാന സെകട്ടറി മനോജ് പെരുമ്പിള്ളി, ടിയുസിഐ സംസ്ഥാന സെക്രട്ടറി അഡ്വ. ടി ബി മിനി, ഐഎന്‍എല്‍സി സംസ്ഥാന സെകട്ടറി എം ജീവകുമാര്‍, എന്‍ടിയുഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം ശ്രീകുമാര്‍, കെടിയുസി (എം)സംസ്ഥാന സെക്രട്ടറി ജോര്‍ജ് കോട്ടൂര്‍, എഐയുടിയുസി ജില്ലാ സെകട്ടറി പിഎം ദിനേശന്‍, യുടിയുസി ജില്ലാ സെക്രട്ടറി കെ ടി വിമലന്‍, കെടിയുസി (ജെ) ജില്ലാ സെക്രട്ടറി എംഎ ഷാജി, പോര്‍ട്ട് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് സി ഡി നന്ദകുമാര്‍, ബെഫി സംസ്ഥാന സെക്രട്ടറി എസ് എസ് അനില്‍ സംസാരിച്ചു.കണ്‍വെന്‍ഷനില്‍ പൊതുമേഖലാ ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, തുറമുഖം എന്നീ മേഖലകളില്‍ നിന്നായി വിവിധ തൊഴിലാളി സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. മാര്‍ച്ച് 15 സ്വകാര്യവല്‍ക്കരണ വിരുദ്ധ ദിനമായി ആചരിക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it