Kerala

മുത്തങ്ങയിലെ ഗതാഗത തടസ്സം: ബാവലിയില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും

കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്കാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ലഭിക്കുക.

മുത്തങ്ങയിലെ ഗതാഗത തടസ്സം: ബാവലിയില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും
X

കല്‍പ്പറ്റ: മുത്തങ്ങ വഴിയുളള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാര്‍ക്കായി ബാവലി ചെക്ക് പോസ്റ്റില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു. കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്കാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ലഭിക്കുക.

മെഡിക്കല്‍ നോഡല്‍ ഓഫിസറായ ഡോ. മുഹമ്മദ് അസ്‌ലമിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ആവശ്യമായ വാഹനങ്ങളും, മൊബൈല്‍ ഫെസിലേറ്റഷന്‍ യൂനിറ്റും മാനന്തവാടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാക്കും. ജില്ലാ നിര്‍മിതികേന്ദ്ര ബാവലിയില്‍ വിന്യസിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഒരുക്കും. മുത്തങ്ങ വഴിയുളള ഗതാഗതം പുനസ്ഥാപിക്കുന്നതോടെ ബാവലിയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ അടയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it