Gulf

മികച്ച ഹജ്ജ് വളണ്ടിയര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാറിന്

ജിദ്ദ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സല്‍ യുംകൈബം സാബിര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. 2000 റിയാല്‍ കാഷ് പ്രൈസും ശിലാഫലകവുമാണ് അവാര്‍ഡ്. ഹജ്ജ് മിഷന്‍ മക്ക ഇന്‍ചാര്‍ജ് ആസിഫ് സഈദ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചപ്പോള്‍ സദസ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

മികച്ച ഹജ്ജ് വളണ്ടിയര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാറിന്
X

ജിദ്ദ: നിയാസുല്‍ ഹഖ് മന്‍സൂരിയുടെ പേരില്‍ ഏറ്റവും മികച്ച ഹജ്ജ് വളണ്ടിയര്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്ക വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍ കൂട്ടിലങ്ങാടി അര്‍ഹനായി. ജിദ്ദ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഹജ്ജ് കോണ്‍സല്‍ യുംകൈബം സാബിര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. 2000 റിയാല്‍ കാഷ് പ്രൈസും ശിലാഫലകവുമാണ് അവാര്‍ഡ്. ഹജ്ജ് മിഷന്‍ മക്ക ഇന്‍ചാര്‍ജ് ആസിഫ് സഈദ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചപ്പോള്‍ സദസ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

2015 ലെ മിനാ ദുരന്തത്തില്‍ ഹജ്ജ് വളണ്ടിയര്‍ സേവനത്തിനിടയില്‍ മരണപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളണ്ടിയറായ നിയാസുല്‍ ഹഖ് മന്‍സൂരിയോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആറായിരത്തോളം വരുന്ന വിവിധ സന്നദ്ധസംഘടനകളുടെ വളണ്ടിയര്‍മാരില്‍നിന്നും ഐക്യകണ്‌ഠേനയാണ് അബ്ദുല്‍ ഗഫാറിനെ തിരഞ്ഞെടുത്തതെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ വിയോഗം ദു:ഖമാണെങ്കിലും ദൈവിക അംഗീകാരമായിട്ടാണ് കണക്കാക്കുന്നതെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ മികച്ച വളണ്ടിയര്‍ക്കുള്ള ഈ പുരസ്‌കാരം ലഭിച്ചത് നിസ്വാര്‍ഥ സേവനത്തിന് അല്ലാഹുവില്‍നിന്നുള്ള അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ പറഞ്ഞു. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, യുംകൈബം സാബിര്‍, ആസിഫ് സഈദ്, വിവിധ വകുപ്പ് തലവന്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it