Gulf

കുവൈത്തില്‍ രണ്ടുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി

ബ്രിട്ടനില്‍നിന്ന് വന്ന രണ്ട് കുവൈത്തി സ്ത്രീകള്‍ക്കാണ് കൊറോണ വൈറസ് വകഭേദം കണ്ടെത്തിയത്.

കുവൈത്തില്‍ രണ്ടുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടുപേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി. ബ്രിട്ടനില്‍നിന്ന് വന്ന രണ്ട് കുവൈത്തി സ്ത്രീകള്‍ക്കാണ് കൊറോണ വൈറസ് വകഭേദം കണ്ടെത്തിയത്. ഒരാള്‍ക്ക് വിമാനം പുറപ്പെടുന്നതിന് മുമ്പും മറ്റെയാള്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലുമാണ് വൈറസ് വകഭേദം സ്ഥിരീകരിച്ചതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പി.സി.ആര്‍ പരിശോധനയില്‍ കോവഡ് സ്ഥിരീകരിച്ച ഇരുവരെയും ക്വാറന്റീനിലേക്ക് മാറ്റി നടത്തിയ ജനിതക പരിശോധനയിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് ആണെന്ന് വ്യക്തമായത്. രണ്ടുപേരും പുറത്തുപോവാതെ നേരിട്ട് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിച്ചത് കൊണ്ട് വ്യാപന ഭീതിയില്ലെന്നാണ് വിലയിരുത്തല്‍. എന്നാലും സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്ത് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം രാജ്യനിവാസികളോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it