- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍മഴയില്‍ മുക്കി ചെന്നൈ
കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തില്‍ നടന്ന ആവേകരമായ മല്‍സരത്തില്‍ മൂന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫിസി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ഹാട്രിക് നേടിയ നായകന്‍ ഒഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിനായി മൂന്നു ഗോളുകളും സ്വന്തമാക്കിയത്. ഈ സീസണിലെ ചെന്നൈയിന്‍ എഫ്‌സിയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.ചെന്നൈക്കായി റാഫേല്‍ ക്രിവല്ലെറോ, ലാലിയന്‍സുല ചാങ്തെ, നെറിജസ് വാല്‍സ്‌കിസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി
കൊച്ചി: സ്വന്തം ഗ്രൗണ്ടില്‍ ഒരിക്കല്‍ക്കൂടി വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍മഴയില്‍ മുക്കി ചെന്നൈയിന്‍ എഫ്‌സി.കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തില്‍ നടന്ന ആവേകരമായ മല്‍സരത്തില്‍ മൂന്നിനെതിരെ ആറുഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫിസി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചത്. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ഹാട്രിക് നേടിയ നായകന്‍ ഒഗ്ബച്ചെയാണ് ബ്ലാസ്റ്റേഴ്സിനായി മൂന്നു ഗോളുകളും സ്വന്തമാക്കിയത്. ഈ സീസണിലെ ചെന്നൈയിന്‍ എഫ്‌സിയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.ചെന്നൈക്കായി റാഫേല്‍ ക്രിവല്ലെറോ, ലാലിയന്‍സുല ചാങ്തെ, നെറിജസ് വാല്‍സ്‌കിസ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. മുന്നേറ്റനിരയില്‍ മാറ്റമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തില്‍ ഇറങ്ങിയത്. സ്ട്രൈക്കര്‍മാരായി ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും റാഫേല്‍ മെസി ബൗളിയും. മധ്യനിരയില്‍ മുസ്തഫ നിങിന് പകരം ജീക്സണ്‍ സിങ് എത്തി.
സെര്‍ജിയോ സിഡോഞ്ച, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി എന്നിവരും മധ്യനിരയിലെത്തി. പ്രതിരോധത്തില്‍ രാജു ഗെയ്ക്ക്വാദ്, ജെസെല്‍ കര്‍ണെയ്‌റോ, മുഹമ്മദ് റാകിപ് എന്നിവര്‍ക്കൊപ്പം ജിയാനി സുയിവര്‍ലൂണ്‍ കളത്തില്‍ ഇറങ്ങി. ഗോള്‍വല കാക്കാന്‍ പതിവു പോലെ ടി പി രഹനേഷിനു തന്നെയായിരുന്നു നിയോഗം.ജംഷഡ്പൂരിനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റമില്ലാതെയാണ് ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെതിരെയും ഇറങ്ങിയത്. ആന്ദ്രെ ഷേംബ്രിയും വാല്‍സ്‌കിസും മുന്നേറ്റ നിരയുടെ ചു്ക്കാന്‍ പിടിച്ചു. ചാങ്തെ, എഡ്വിന്‍ ഹെന്റി, അനിരുദ്ധ് ഥാപ, ക്രിവെല്ലെറോ എന്നിവരുള്‍പ്പെട്ടതായിരുന്നു മധ്യനിര. ലൂസിയന്‍ ഗോയനൊപ്പം അല്‍ സാബിയ, ലാല്‍റിന്‍സുവാല, ലാല്‍ദിന്‍ലിയാന എന്നിവര്‍ പ്രതിരോധ കോട്ട കെട്ടി.ഗോള്‍ വലയക്ക് മുന്നില്‍ വിശാല്‍ കെയ്ത്.ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. മൂന്നാം മിനിറ്റില്‍ സെര്‍ജിയോ സിഡോഞ്ചയെ അനിരുദ്ധ് ഥാപ്പ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് ലഭിച്ചു. ചെന്നൈയിന്‍ ബോക്സില്‍ അപകടമുയര്‍ത്തിയ നീക്കമായിരുന്നു അതെങ്കിലും ലക്ഷ്യം കണ്ടില്ല.പതിനൊന്നാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മനോഹര നീക്കം. ഒഗ്ബെച്ചെയാണ് തുടങ്ങിവെച്ചത്.
ബോക്സിന് തൊട്ടുമുന്നില്‍വച്ച് ജിയാന്നി സുയ് വര്‍ലൂണ്‍ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 27ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ ഗോള്‍മുഖത്ത് കടുത്ത ആക്രമണം നടത്തി. സെയ്ത്യാസെന്‍ സിങ്ങിന്റെ ക്രോസ് ബോക്സിലേക്ക്. മെസി ബൗളി പന്തുമായി മുന്നേറാന്‍ ശ്രമിക്കുന്നതിനിടെ ജെറി ലാല്‍റിന്‍സുവാല തടഞ്ഞു. മെസി ബൗളി പെനല്‍റ്റിക്ക് വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല.39ാം മിനിറ്റില്‍ ഗോളി ടി പി രഹനേഷ് വരുത്തിയ പിഴവ് മുതലെടുത്ത് ചെന്നൈയിന്‍ എഫ്‌സി മുന്നിലെത്തി.ഫ്രീകിക്കില്‍നിന്നായിരുന്നു തുടക്കം. ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് പന്ത് തട്ടിയിട്ടത് ക്രിവെല്ലെറോയുടെ കാലുകളിലേക്കായിരുന്നു അദ്ദേഹം അത് അനായാസേന ലക്ഷ്യത്തിലെത്തിച്ചു(1-0).അഞ്ച് മിനിറ്റിനുള്ളില്‍ നെറിജുസിലൂടെ ചെന്നൈയിന്‍ രണ്ടാംഗോളും നേടി(2-0).ആദ്യപകുതി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ക്രിവെല്ലറോയുടെ രണ്ടാം ഗോളിലൂടെ ചെന്നൈയിന്‍ ലീഡുയര്‍ത്തി(3-0).ബ്ലാസ്റ്റേഴ്സിന്റെ ഗോളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 48ാം മിനുറ്റില്‍ നായകന്‍ ഒഗ്ബച്ചെയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്റെ ലീഡ് കുറച്ചു. ബോക്സിലേക്ക് ജെസെല്‍ നല്‍കിയ ക്രോസ് ഇടത് ഭാഗത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ഒഗ്ബച്ചെ വലയിലാക്കുകയായിരുന്നു.(3-1) അമ്പതാം മിനുറ്റില്‍ ഒഗ്ബച്ചെയുടെ മറ്റൊരു ഷോട്ട് കെയ്ത്ത് അനായാസം കയ്യിലാക്കി. ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതിനിടെ ചെന്നൈയിന്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കി(4-1). വാല്‍സ്‌കിസിന്റെ അസിസ്റ്റില്‍ ലാലിയന്‍സുവാല ചാങ്ക്തെയായിരുന്നു സ്‌കോറര്‍. ബ്ലാസ്റ്റേഴ്സും ശ്രമം തുടര്‍ന്നു. 62ാം മിനുറ്റില്‍ ഒഗ്ബച്ചെയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തായി. റാക്കിപ്പിന് പകരം സഹല്‍ അബ്ദുസമദ് കളത്തിലെത്തി.
65ാം മിനുറ്റില്‍ രണ്ടാമതും ചെന്നൈന്റെ വല ബ്ലാസറ്റേഴ്‌സ് കുലുക്കി. മൈതാന മധ്യത്തില്‍ നിന്ന് ഒഗ് ലക്ഷ്യമാക്കി സിഡോഞ്ചയുടെ പാസ്. ബോക്സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച ഒഗ്ബച്ചെ ചെന്നൈ പ്രതിരോധ തീര്‍ക്കും മുമ്പേ വലങ്കാല്‍ ഷോട്ട് വലയിലാക്കി(4-2). 11 മിനിള്ളില്‍ ഒഗ്ബച്ചെ സീസണിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമാക്കി. ഇടത് വിങ്ങില്‍ നിന്നുള്ള നര്‍സാരിയുടെ ക്രോസ് ബോക്സിലേക്ക്. ഒഗ്ബച്ചെയും മെസി ബൗളിയും വാനിലുയര്‍ന്നു. ഒഗ്ബച്ചെയുടെ ഹെഡര്‍ ലക്ഷ്യം കണ്ടു.(4-3) ചെന്നൈയിന്റെ ലീഡ് ഒന്നായി കുറഞ്ഞു. അധികം വൈകാതെ എണ്‍പതാം മിനുറ്റില്‍ ചാങ്തെയിലൂടെ ചെന്നൈ രണ്ടു ഗോള്‍ ലീഡ് വീണ്ടെടുക്കുകയും ചെയ്തു(5-3).ഇതോടെ സമനിലയെങ്കിലും നേടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു.സസ്‌പെന്‍ഷനിലായിരുന്നതിനാല്‍ മുഖ്യപരിശീലകന്‍ എല്‍കോ ഷട്ടോരി വിവി ഐ പി ഗാലറിയിലിരുന്നായിരുന്നു.മല്‍സരം കണ്ടത്.ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ സന്തോഷം കൊളളുകയും ഗോള്‍ വഴങ്ങുമ്പോള്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.അവസാന മിനിറ്റില്‍ ചെന്നൈയിനൊപ്പം എത്താന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചുവെങ്കിലും അവസാന മിനിറ്റിലെ ഗോളിലൂടെ വാല്‍സ്‌കിസ് ചെന്നൈയിന്‍ പട്ടിക പൂര്‍ത്തിയാക്കി(6-3).ഫെബ്രുവരി ഏഴിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ഗുവാഹത്തിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.
RELATED STORIES
ആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT