- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ പൂരപ്പറമ്പില്‍ വിതരണത്തിന് വച്ച സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്കുകളും പോലിസ് പിടിച്ചെടുത്തു; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വച്ചിരുന്ന വി ഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്കുകളും പോലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷന്‍ സി ജെ കിഷനെ പോലിസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചു. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്കുകളും പോലിസ് കണ്ടെടുത്തത്. പൂരപ്പറമ്പില്‍ സവര്‍ക്കര്‍ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാനൊരുങ്ങവെയാണ് പോലിസിന്റെ നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.
തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ പാറമേക്കാവ് ദേവസ്വം വി ഡി സവര്‍ക്കറുടെ ചിത്രം പതിച്ച കുടകള്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യല്‍ കുടകള്‍ പാറമേക്കാവ് ദേവസ്വം ഉള്പ്പെടുത്തിയതിതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് സവര്‍ക്കറിന്റെ ചിത്രമുള്ള കുടകള്‍ പിന്‍വലിച്ചത്.
ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമിടയിലയിരുന്നു സവര്‍ക്കറിനെയും ഉള്‍പ്പെടുത്തിയിരുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പം സവര്‍ക്കറെയും തിരുകിക്കയറ്റുകയായിരുന്നു. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശനത്തിലാണ് കുടകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സവര്‍ക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നില്ക്കുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഉദ്ഘാടന പരിപാടിയില്‍ എംഎല്‍എ പി ബാലചന്ദ്രനുമുണ്ടായിരുന്നു.
RELATED STORIES
അസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMT