- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഢില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ മര്‍ജൂം മേഖലയിലും ഛത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലെ വനമേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട രണ്ട് വനിതകളില്‍ മാവോവാദി കേഡറും ഉള്‍പ്പെടുന്നു. മാവോവാദികളുടെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സുക്മ, ദന്ദേവാഡ, ബസ്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള തെലങ്കാനയിലെ ഉന്നത പോലിസ് സേനയായ ജില്ലാ റിസര്‍വ് ഗാര്‍ഡുകളു(ഡിആര്‍ജി) മായുണ്ടായ ഏറ്റുമുട്ടലിലാണ് ഈ വനിത കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഢിന്റെയും തെലങ്കാനയുടെയും അതിര്‍ത്തിയിലെ വനമേഖലയില്‍ പുലര്‍ച്ചെയാണ് മാവോവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ചത്തീസ്ഗഢ്- തെലങ്കാന അതിര്‍ത്തിയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദി നേതാവ് സുധാകറിന്റെയും 40 സായുധ നക്‌സല്‍ കേഡര്‍മാരുടെയും നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് തെലങ്കാന പോലിസിന്റെ പ്രത്യേക നക്‌സല്‍ വിരുദ്ധ ഗ്രേഹൗണ്ട്‌സ് യൂനിറ്റിന്റെ ഒരു സംഘം ബീജാപൂര്‍ (ഛത്തീസ്ഗഢ്), മുലുഗു (തെലങ്കാന) ജില്ലകളിലെ വനമേഖലയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഛത്തീസ്ഗഢ് തലസ്ഥാനത്തുനിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ബസ്തര്‍ റേഞ്ച്) പി സുന്ദര്‍രാജ് അറിയിച്ചു.
RELATED STORIES
രാജീവ് ചന്ദ്രശേഖര് ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്ദ്യോഗിക പ്രഖ്യാപനം...
23 March 2025 6:45 AM GMTസ്വാതന്ത്ര്യസമരവുമായി സവര്ക്കര്ക്ക് യാതൊരു ബന്ധവുമില്ല: എം വി...
23 March 2025 5:41 AM GMTഇന്നും മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട്
23 March 2025 3:57 AM GMTകാറില് നിന്ന് 40 ലക്ഷം കവര്ന്നെന്ന പരാതി വ്യാജം; പരാതിക്കാരന്...
23 March 2025 3:08 AM GMTമരണസംഖ്യ കുറയുന്നത് പെന്ഷന്ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്
23 March 2025 2:47 AM GMTവ്യവസായിയുടെ കാര് കൊള്ളയടിച്ച സംഭവത്തിലെ മലയാളിയായ പ്രതി...
23 March 2025 1:30 AM GMT